---
title: "മഹാത്മാ ചില്‍ഡ്രണ്‍സ് ക്ലബ്ബ് രൂപീകരണ യോഗം പേരാമ്പ്ര എയുപി സ്‌കൂളില്‍ നടന്നു"
english_title: "The formation meeting of Mahatma Children's Club was held at AUP School, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28963/the-formation-meeting-of-mahatma-childrens-club-was-held-at-aup-school-perambra"
published_at: "2022-02-28T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cbb28b0926_0000 WATERMARK.jpg"
keywords: []
---

# മഹാത്മാ ചില്‍ഡ്രണ്‍സ് ക്ലബ്ബ് രൂപീകരണ യോഗം പേരാമ്പ്ര എയുപി സ്‌കൂളില്‍ നടന്നു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ടൗണ്‍ വാര്‍ഡില്‍ ടര്‍ഫ് മൈതാനം നിര്‍മ്മിക്കണമെന്ന് മഹാത്മാ ചില്‍ഡ്രണ്‍സ് ക്ലബ്ബ് രൂപീകരണ യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ടൗണ്‍ വാര്‍ഡില്‍ ടര്‍ഫ് മൈതാനം നിര്‍മ്മിക്കണമെന്ന് മഹാത്മാ ചില്‍ഡ്രണ്‍സ് ക്ലബ്ബ് രൂപീകരണ യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

നിലവില്‍ ടൗണ്‍ ഏരിയയില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ ഒരു നല്ല മൈതാനം പോലുമില്ലാത്ത സ്ഥിതിയാണുള്ളതെന്നും മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടര്‍ഫ് മൈതാനവും കോച്ചിങ്ങ് കേന്ദ്രവും സ്ഥാപിച്ചാല്‍ ഇപ്പോള്‍ ദൂര സ്ഥലങ്ങളിലെ ടര്‍ഫ് പിച്ചുകളില്‍ പരിശീലനം തേടുന്ന കുട്ടികള്‍ക്കും പുതുതായി കടന്നുവരുന്നവര്‍ക്കും മികച്ച അവസരമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

പേരാമ്പ്ര എയുപി സ്‌കൂളിലാണ് യോഗം സംഘടിപ്പിച്ചത്. ഭാരവാഹികളായി മയൂഖ് പ്രസാദ് (പ്രസിഡണ്ട്), വേദവ് കൃഷ്ണ (വൈസ് പ്രസിഡണ്ട്), ധ്രുവ് സരുണ്‍ (സെക്രട്ടറി), മാളവിക മനോജ് (ജോ.സെക്രട്ടറി), ഹൃദി ദേവ് (ട്രഷറര്‍) എന്നിവരെ യോഗത്തില്‍ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28963/the-formation-meeting-of-mahatma-childrens-club-was-held-at-aup-school-perambra)