---
title: "മീഡിയാവണ്‍ നിരോധനം; ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ഐആര്‍എംയു "
english_title: "MediaOne ban; IRMU calls it a challenge to democracy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28985/mediaone-ban-irmu-calls-it-a-challenge-to-democracy"
published_at: "2022-02-28T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ce0a0665b2_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മീഡിയാവണ്‍ നിരോധനം; ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ഐആര്‍എംയു 

> **Lead Summary:** **നടുവണ്ണൂര്‍:** മീഡിയാവണ്‍ നിരോധനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ചാനല്‍ നിരോധനത്തിനെതിരെ ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ജില്ലാ കമ്മിറ്റി നടുവണ്ണൂരില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസദസ്സ് അഭിപ്രായപ്പെട്ടു.

## Article Content

**നടുവണ്ണൂര്‍:** മീഡിയാവണ്‍ നിരോധനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ചാനല്‍ നിരോധനത്തിനെതിരെ ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ജില്ലാ കമ്മിറ്റി നടുവണ്ണൂരില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസദസ്സ് അഭിപ്രായപ്പെട്ടു.

ഐ.ആര്‍.എം.യു സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഉസ്മാന്‍ അഞ്ചുകുന്ന് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുക വഴി പൗരന്‍മാരുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷനായി. മീഡിയാ വണ്ണിന് ഐക്യദാര്‍ഢ്യ ഒപ്പു ചാര്‍ത്തല്‍ ഉദ്ഘാടനം നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ നിര്‍വഹിച്ചു.

ജില്ലാ സെക്രട്ടറി പി.കെ പ്രിയേഷ് കുമാര്‍, ജില്ലാ ട്രഷറര്‍ കെ.ടി.കെ റഷീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍ ആലി, ഏ .പി ഷാജി, അഷ്റഫ് പുതിയപ്പുറം, കെ.കെ മാധവന്‍, ഇല്ലത്ത് അഹമ്മദ്, സഈദ് എലങ്കമല്‍, മുഹമ്മദ് എലങ്കമല്‍, മാധ്യമ പ്രവര്‍ത്തകരായ ബാലകൃഷ്ണന്‍ വിഷ്‌ണോത്ത്, സാലിം നടുവണ്ണൂര്‍, എന്‍.കെ സലീം, സജീര്‍ വാളൂര്‍, രഘുനാഥ് പുറ്റാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28985/mediaone-ban-irmu-calls-it-a-challenge-to-democracy)