വടകര : 13 കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായ പരാതിയില്‍ വടകര സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍. കാശ്മീര്‍ വിനോദയാത്രക്കിടെ സഹപ്രവര്‍ത്തകന്റെ മകള്‍ക്കെതിരെ ലൈംഗികാതിക്രമണം നടത്തിയതായ പരാതിയിലെ പ്രതിയായ അധ്യാപകനെയാണ് ജമ്മു കാശ്മീര്‍ പൊലീസ് വടകര കോട്ടക്കലില്‍ എത്തി അറസ്റ്റ് ചെയ്തത്.

2023 ലാണ് സംഭവം. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ വടകര കോട്ടക്കല്‍ സ്വദേശി അഷ്‌റഫ് (45) നെയാണ് 13 കാരിയുടെ പരാതിയെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ല്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തുടര്‍ നടപടിയുണ്ടായത്. കേസ് എടുത്തതിനുശേഷം പ്രതി ഹൈക്കോടതിയില്‍ നിന്നും ജാമ്യം എടുത്തിരുന്നു.
കേസ് ജമ്മുകാശ്മീരിലെ പഹല്‍ഗാം പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തശേഷമാണ് ജമ്മു കശ്മീര്‍ പഹല്‍ഗാം പൊലീസ് കേരളത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ജമ്മുകാശ്മീരിലെ അനന്ത്നാഗ് കോടതിയില്‍ ഹാജരാക്കും.
Vadakara native teacher arrested for sexually assaulting 13-year-old girl