കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കള്‍ പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കള്‍ പിടികൂടി
May 13, 2025 11:23 PM | By SUBITHA ANIL

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ എത്തിച്ച ഒന്‍പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്.

സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് എത്തിച്ച കടത്തുകാരന്‍ നാടകീയമായി രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.

തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്. 14 വാക്വം പായ്കറ്റുകളിലായിട്ടായിരുന്നു 18 കിലോ ഹൈബ്രിഡ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പൊലീസിന്റെ പിടിയിലായത്.

സംശയകരമായ സാഹചര്യത്തില്‍ വിമാനത്താവള പരിസരത്ത് കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കടത്തുകാരന്റെ വിവരം ലഭിച്ചത്. പൊലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരന്‍ ടാക്സിയില്‍ രക്ഷപ്പെട്ടു. പിന്നീട്, പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ട്രോളി ബാഗ് കാറില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി വിവിധയിടങ്ങളില്‍ പരിശോധന നടക്കുകയാണ്.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളോട് ചോദിച്ചപ്പോള്‍, വെറുതെ കറങ്ങാനും ഫോട്ടോ എടുക്കാനുമാണ് വിമാനത്താവളത്തില്‍ വന്നത് എന്നായിരുന്നു ഇവരുടെ മറുപടി. തുടര്‍ന്ന് ഇരുവരേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരിക്കടത്തിന്റെ കഥയുടെ ചുരുളഴിഞ്ഞത്. ബാങ്കോക്കില്‍ നിന്നും അബുദാബി വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. യാത്രക്കാരന്റെ വിവരങ്ങള്‍ ശേഖരിച്ച് ട്രേസ് ചെയ്തപ്പോഴേക്കും ഇയാള്‍ വിമാനത്താവളം വിട്ടിരുന്നു.

എയര്‍പോര്‍ട്ട് ടാക്‌സിയിലാണ് ഇയാള്‍ പുറത്തേക്ക് പോയതെന്ന് മനസിലാക്കിയ പോലീസ് ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടു. ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചതോടെ അപകടം മണത്ത യാത്രക്കാരന്‍, സിഗരറ്റ് വലിക്കാനെന്നും പറഞ്ഞ് കാറില്‍ നിന്നും പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് സാക്ഷികളുടെ സാന്നധ്യത്തില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ലഗ്ഗേജും ഹാന്‍ഡ് ബാഗും കാറിലുപേക്ഷിച്ച് രക്ഷപ്പെട്ട യാത്രക്കാരനായി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹൈഡ്രോപോണിക് സിസ്റ്റം ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. പരമ്ബരാഗത രീതിയായ മണ്ണ് അടിസ്ഥാനമാക്കിയുള്ള കൃഷിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ രീതി. മണ്ണ് ഉപയോഗിക്കാതെ തന്നെ ജലത്തെ അടിസ്ഥാനമാക്കിയുള്ള പോഷക ലായനികളില്‍ കഞ്ചാവ് വളര്‍ത്തുന്ന രീതിയാണിത്.

ഹൈഡ്രോപോണിക് സംവിധാനങ്ങള്‍ സസ്യങ്ങള്‍ക്ക് നേരിട്ട് പോഷകങ്ങളും വെള്ളവും നല്‍കുന്നു, ഇത് വേഗത്തിലുള്ള വളര്‍ച്ചയ്ക്കും ഉയര്‍ന്ന വിളവിനും കാരണമാകുന്നു. ഇത്തരത്തില്‍ വളര്‍ത്തി വിളവെടുക്കുന്ന കഞ്ചാവിന് സാധാരണ കഞ്ചാവിനേക്കാള്‍ വീര്യം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാരും കൂടുതലാണ്. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 5000 മുതല്‍ 8000 രുപ വരെയാണ് ഇതിന് വില.





Youths caught with hybrid cannabis at Karipur airport

Next TV

Related Stories
13 കാരിക്കെതിരെ ലൈംഗികാതിക്രമം ; വടകര സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

May 13, 2025 11:02 PM

13 കാരിക്കെതിരെ ലൈംഗികാതിക്രമം ; വടകര സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

13 കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായ പരാതിയില്‍ വടകര സ്വദേശിയായ അധ്യാപകന്‍...

Read More >>
മതില്‍ ഇടിഞ്ഞ് വീണ് നാശനഷ്ടം

May 13, 2025 09:39 PM

മതില്‍ ഇടിഞ്ഞ് വീണ് നാശനഷ്ടം

മതില്‍ ഇടിഞ്ഞ് വീണ് നാശനഷ്ടം. കിഴക്കന്‍...

Read More >>
ലഹരി വിരുദ്ധ റാലിയും ഫുട്ബാള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ച് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ്

May 13, 2025 09:21 PM

ലഹരി വിരുദ്ധ റാലിയും ഫുട്ബാള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ച് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ്

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലിയും ഫുട്ബാള്‍ ടൂര്‍ണമെന്റും...

Read More >>
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം തീയതി കുറിച്ചു

May 13, 2025 05:17 PM

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം തീയതി കുറിച്ചു

വൈശാഖ മഹോത്സവം തീയതി കുറിച്ചു. ജൂണ്‍ എട്ട് മുതല്‍ ജൂലൈ 4 വരെയാണ്...

Read More >>
 എടോത്ത് തറവാട് കുടുംബ സംഗമം

May 13, 2025 04:23 PM

എടോത്ത് തറവാട് കുടുംബ സംഗമം

കോട്ടൂരിലെ അതിപുരാതന കുടുംബമായ എടോത്ത് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമം പ്രശസ്ത കവി വീരാന്‍ കുട്ടി ഉദ്ഘാടനം...

Read More >>
മാധവന്‍കുന്നത്തറയുടെചരമ വാര്‍ഷിക ദിനം ആചരിച്ചു

May 13, 2025 02:51 PM

മാധവന്‍കുന്നത്തറയുടെചരമ വാര്‍ഷിക ദിനം ആചരിച്ചു

പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനുമായിരുന്ന മാധവന്‍കുന്നത്തറയുടെ മൂന്നാം ചരമ വാര്‍ഷിക ദിനം ആചരിച്ചു....

Read More >>
Top Stories










News Roundup