---
title: "പേരാമ്പ്ര ജബലുന്നൂര്‍ ഓഡിറ്റോറിയം ഫണ്ട് ഉദ്ഘാടനം "
english_title: "Inauguration of Perambra Jabalunnoor Auditorium Fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/28992/inauguration-of-perambra-jabalunnoor-auditorium-fund"
published_at: "2022-02-28T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cec04792fe_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര ജബലുന്നൂര്‍ ഓഡിറ്റോറിയം ഫണ്ട് ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ജബലുന്നൂര്‍ ഓഡിറ്റോറിയം ഫണ്ട് ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ജബലുന്നൂര്‍ ഓഡിറ്റോറിയം ഫണ്ട് ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

സി.കെ കുഞ്ഞിമൊയ്തീന്‍ മൗലവി, നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായ കെ.പി അബ്ദുല്‍ അസീസ്, സി.കെ ജമാല്‍, എ.എം ജലിസ് എന്നിവരാണ് ഫണ്ട് കൈമാറിയത്.

പേരാമ്പ്ര മേഖല സുന്നീ മഹല്ല് ഫെഡറേഷനിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെ തൊണ്ണൂറില്‍ പരം മഹല്ലുകളുടെ സംയുക്ത സംരംഭമാണ് ജബലുന്നൂര്‍. വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചു കൊണ്ട് വ്യത്യസ്ഥ പദ്ധതികളുമായി ജബലുന്നൂര്‍ രണ്ട് ദശാബ്ദമായി ആരംഭിച്ചിട്ട്.

ജബലുന്നൂറിന്റെ സുപ്രധാനമായ ചുവടുവെപ്പാണ് ഓഡിറ്റോറിയം. മൂന്നു കോടി രൂപ നിര്‍മ്മാണ ചെലവു കണക്കാക്കുന്ന ഈ സംരംഭം ജനകീയ കൂട്ടായ്മയില്‍ നിന്ന് ഫണ്ട് സ്വരൂപിച്ച് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുള്ള മുസ് ല്യാരും ജബലുന്നൂര്‍ കമ്മിറ്റി ഭാരവാഹികളും എസ്.എം.എഫ് മേഖല കമ്മിറ്റി ഭാരവികളും സമസ്ത പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/28992/inauguration-of-perambra-jabalunnoor-auditorium-fund)