---
title: "കുട്ടികള്‍ക്ക് ഇനി സ്വസ്ഥമായി കളിക്കാം: കളിസ്ഥലത്തിന്റെ ആധാരം എറ്റു വാങ്ങല്‍ ചടങ്ങ് നടന്നു"
english_title: "The children can now play quietly: the purchase ceremony was held at the base of the playground"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29001/the-children-can-now-play-quietly-the-purchase-ceremony-was-held-at-the-base-of-the-playground"
published_at: "2022-02-28T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cf7c2d9f40_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കുട്ടികള്‍ക്ക് ഇനി സ്വസ്ഥമായി കളിക്കാം: കളിസ്ഥലത്തിന്റെ ആധാരം എറ്റു വാങ്ങല്‍ ചടങ്ങ് നടന്നു

> **Lead Summary:** ** പേരാമ്പ്ര: **കൂത്താളി ഗ്രാമപഞ്ചായത്ത് കല്ലോട് ജി.എല്‍.പി.സ്‌കൂള്‍ പൈതോത്ത് കുട്ടികള്‍ക്കായി ഒരുക്കുന്ന കളിസ്ഥലത്തിന്റെ ആധാരം എറ്റു വാങ്ങല്‍ ചടങ്ങ് നടന്നു. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയില്‍ നിന്നും പൊതുമരാമത്ത് ടൂറിസം വകു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.

## Article Content

** പേരാമ്പ്ര: **കൂത്താളി ഗ്രാമപഞ്ചായത്ത് കല്ലോട് ജി.എല്‍.പി.സ്‌കൂള്‍ പൈതോത്ത് കുട്ടികള്‍ക്കായി ഒരുക്കുന്ന കളിസ്ഥലത്തിന്റെ ആധാരം എറ്റു വാങ്ങല്‍ ചടങ്ങ് നടന്നു. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയില്‍ നിന്നും പൊതുമരാമത്ത് ടൂറിസം വകു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.

കൂത്താളി ഗ്രാമപഞ്ചായത്തും പി.ടി.എ കമ്മിറ്റിയും അധ്യാപകരും നാട്ടുകാരും സംഘടനകളും ചേര്‍ന്ന് പദ്ധതിയിലൂടെയും പൊതുസമാഹരണത്തിലൂടെയുമാണ് കളി സ്ഥലത്തിനായ് തുക സമാഹരിച്ചത്.

കൂടാതെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെയും ചടങ്ങില്‍ വെച്ച് ആദരിച്ചു. എംഎല്‍എ ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കല്ലോട് ജിഎല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സുമതി റിപ്പോര്‍ട്ടവതരിപ്പിച്ചു.

ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം.അനൂപ്കുമാര്‍, ബേ്‌ളാക്ക് പഞ്ചായത്ത് മെംബര്‍ പി.ടി.അഷറഫ്, ഗ്രാമപഞ്ചായത്തംഗം പുളക്കണ്ടി കുഞ്ഞമ്മത്, പേരാമ്പ്ര എഇഒ ലത്തീഫ് കരയത്തൊടി, ഗോപാലകൃഷ്ണന്‍, പി.എം.രാഘവന്‍, മോഹന്‍ദാസ് ഓണിയില്‍, ശശി കിഴക്കന്‍ പേരാമ്പ്ര, കെ.ടി.കുഞ്ഞമ്മദ്, കെ.എം.ഗോവിന്ദന്‍, ഏ.ബാലചന്ദ്രന്‍, കുനിയില്‍ രാമദാസന്‍, ദിനേശ് കാപ്പുങ്കര, എന്‍.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിന്ദു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29001/the-children-can-now-play-quietly-the-purchase-ceremony-was-held-at-the-base-of-the-playground)