---
title: "പേരാമ്പ്ര സില്‍വര്‍ കോളെജില്‍ ശാസ്ത്ര ദിനം ആചരിച്ചു"
english_title: "Science Day was celebrated at Perambra Silver College."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29057/science-day-was-celebrated-at-perambra-silver-college"
published_at: "2022-03-01T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621da9ae7b0e1_0000 WATER MARK.JPG"
keywords: []
---

# പേരാമ്പ്ര സില്‍വര്‍ കോളെജില്‍ ശാസ്ത്ര ദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര** : പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജില്‍ ശാസ്ത്ര ദിനം ആചരിച്ചു. കോളെജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ശാസ്ത്ര ദിനം ക്യുമിക്ക 2022 ആചരിച്ചത്.

## Article Content

** പേരാമ്പ്ര** : പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് & സയന്‍സ് കോളെജില്‍ ശാസ്ത്ര ദിനം ആചരിച്ചു. കോളെജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ശാസ്ത്ര ദിനം ക്യുമിക്ക 2022 ആചരിച്ചത്.

 ഗുരുവായൂരപ്പന്‍ കോളെജ് കെമിസ്ട്രി വിഭാഗം മുന്‍ മേധാവി ഡോ. കെ. ബാബു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. വി. അബ്ദുള്ള അധ്യക്ഷനായിരുന്നു. ഫാറുഖ് കോളേജ് കെമിസ്ട്രി വിഭാഗം മുന്‍ മേധാവി പ്രൊഫ. കെ. കോയോട്ടി മുഖ്യപ്രഭാഷണം നടത്തി.

കെമിസ്ട്രി വിഭാഗം മേധാവി ഒ.വി. നിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി. ഷിജുകുമാര്‍, വിജയ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ശാസ്ത്ര പ്രദര്‍ശനവും മ്യൂസിക്കല്‍ ഈവന്റും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29057/science-day-was-celebrated-at-perambra-silver-college)