---
title: "ചരിത്ര ചിത്ര കലാ ഫെസ്റ്റില്‍ സ്വാതന്ത്ര്യ സമര ചരിത്രം തീര്‍ത്തു കൊണ്ട് മാട്ടനോട് എ യു പി സ്‌കൂള്‍"
english_title: "AUP School, Mattanode, completes the history of the freedom struggle at the Charithra Chitra Kala Fest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29080/aup-school-mattanode-completes-the-history-of-the-freedom-struggle-at-the-charithra-chitra-kala-fest"
published_at: "2022-03-01T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dbed355e6d_0000 WATER MARK.JPG"
keywords: []
---

# ചരിത്ര ചിത്ര കലാ ഫെസ്റ്റില്‍ സ്വാതന്ത്ര്യ സമര ചരിത്രം തീര്‍ത്തു കൊണ്ട് മാട്ടനോട് എ യു പി സ്‌കൂള്‍

> **Lead Summary:** **കായണ്ണ**: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാട്ടനോട് എ.യു.പി സ്‌കൂളില്‍ ചരിത്ര ചിത്രരചന ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സ്‌കൂള്‍ അങ്കണത്തിലെ ചുറ്റു മതിലില്‍ ആലേഖനം ചെയ്യുകയാണ് ഒരു കൂട്ടം കലാകാരന്മാര്‍

## Article Content

**കായണ്ണ**: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മാട്ടനോട് എ.യു.പി സ്‌കൂളില്‍ ചരിത്ര ചിത്രരചന ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സ്‌കൂള്‍ അങ്കണത്തിലെ ചുറ്റു മതിലില്‍ ആലേഖനം ചെയ്യുകയാണ് ഒരു കൂട്ടം കലാകാരന്മാര്‍

. രണ്ട് ദിവസമായി നടന്ന ക്യാമ്പില്‍ രക്ഷിതാക്കള്‍ കുട്ടികള്‍, നാട്ടുകാര്‍ എന്നിവരും പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് പി.കെ. സതീശന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

ടി.കെ. ദിനേശ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എംപിടിഎ ചെയര്‍പേഴ്‌സണ്‍ നിഷിദ,പി.എം. അഭിലാഷ്,കെ.എം. സിറാജ്,എച്ച് ഇന്‍ചാര്‍ജ് കെ. സജീവന്‍,ആര്‍.ബി. പേരാമ്പ്ര, എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. നാരായണന്‍ , വാര്‍ഡ് മെമ്പരായ ജയപ്രകാശ് കായണ്ണ , കെ.വി. ബിന്‍ഷ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. എ വിനോദ് കുമാര്‍ , വി.പി. ഷാജി, പി.കെ. അബ്ദുള്‍ റഷീദ്, പി.സി. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സി.പി ലിഷ, വി.കെ ബിന്ദു, രന്യ ആര്‍. കൃഷ്ണന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ലിതേഷ് കരുണാകരന്‍, ആര്‍ ബി പേരാമ്പ്ര , അഭിലാഷ് തിരുവോത്ത്, ദീപേഷ് സ്മൃതി, സി.കെ. കുമാരന്‍, ബൈ ജന്‍സ്, ഫാത്തിമ ബല്‍ക്കീസ്, രഞ്ജിത്ത് പട്ടാണിപാറ, ബോബി മാണി കൊമ്പേല്‍, ബാബു പുറ്റം പൊയില്‍ തുടങ്ങിയ കലാകാരന്‍മാര്‍ രണ്ടുദിവസമായി ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29080/aup-school-mattanode-completes-the-history-of-the-freedom-struggle-at-the-charithra-chitra-kala-fest)