---
title: "വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കര്‍ഷകസംഘം കര്‍ഷക തൊഴിലാളി യൂനിയന്‍ പന്തിരിക്കര മേഖലാ കമ്മറ്റി "
english_title: "Farmers 'Union with non-toxic vegetables for Vishu Farmers' Union Panthirikkara Regional Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29142/farmers-union-with-non-toxic-vegetables-for-vishu-farmers-union-panthirikkara-regional-committee"
published_at: "2022-03-01T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621df041f0aea_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കര്‍ഷകസംഘം കര്‍ഷക തൊഴിലാളി യൂനിയന്‍ പന്തിരിക്കര മേഖലാ കമ്മറ്റി 

> **Lead Summary:** ** പേരാമ്പ്ര**: കര്‍ഷകസംഘം കര്‍ഷക തൊഴിലാളി യൂനിയന്‍ പന്തിരിക്കര മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വേങ്ങേരിതാഴെ വയലില്‍ ഒരേക്കര്‍ ഭൂമിയില്‍ പച്ചക്കറി കൃഷി ആരംഭിച്ചു.

## Article Content

** പേരാമ്പ്ര**: കര്‍ഷകസംഘം കര്‍ഷക തൊഴിലാളി യൂനിയന്‍ പന്തിരിക്കര മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വേങ്ങേരിതാഴെ വയലില്‍ ഒരേക്കര്‍ ഭൂമിയില്‍ പച്ചക്കറി കൃഷി ആരംഭിച്ചു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.കെ പ്രകാശനി അധ്യക്ഷയായി.

കുടുബശ്രീ സിഡിഎസ്സ് വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷ സുധീഷ്, കെ.വി കുഞ്ഞിക്കണ്ണന്‍, പി.എം കുമാരന്‍ , എ.കെ. സദാനന്ദന്‍, എം.കെ അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി കണ്‍വീനര്‍ ഇ.പി. സത്യന്‍ സ്വാഗതവും കെ.സി വിജില നന്ദിയും പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നിലമൊരുക്കാന്‍ സഹായിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29142/farmers-union-with-non-toxic-vegetables-for-vishu-farmers-union-panthirikkara-regional-committee)