---
title: "യുദ്ധവിരുദ്ധ റാലി നടത്തി എന്‍.ഐ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍"
english_title: "NIMLP school students hold anti-war rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29150/nimlp-school-students-hold-anti-war-rally"
published_at: "2022-03-01T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621df3b870a83_vvvv - Copy (3) - Copy copy.jpg"
keywords: []
---

# യുദ്ധവിരുദ്ധ റാലി നടത്തി എന്‍.ഐ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

> **Lead Summary:** ** പേരാമ്പ്ര: **'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട...ലോകത്ത് സമാധാനം പുലരട്ടെ' എന്ന സന്ദേശവുമായി എന്‍.ഐ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി.

## Article Content

** പേരാമ്പ്ര: **'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട...ലോകത്ത് സമാധാനം പുലരട്ടെ' എന്ന സന്ദേശവുമായി എന്‍.ഐ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി.

യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകളുമായി കുട്ടികള്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ഇ ആയിഷ ഫ്‌ലാഗ് ഓഫ് ചെയ്തു.

എന്‍.പി.എ കബീര്‍, ഇ.പി അബ്ദുല്‍ ലത്തീഫ്, കെ.കെ മുഹമ്മദ് ഷാഫി, സി.വി ഷീജ, ഇ.ടി മുബീന, വി.പി ജസീല്‍, കെ.പി മുഹമ്മദ് റാഫി, മുഹ്‌സിന, ഹസ്‌ന , നസീറ എന്നിവര്‍ നേതൃത്വം നല്‍കി. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29150/nimlp-school-students-hold-anti-war-rally)