മേപ്പയ്യൂര്‍ :മേപ്പയ്യൂര്‍ ബ്ലോക്ക് - അരിക്കുളം മണ്ഡലം പറമ്പത്ത് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റികള്‍ സംയുക്തമായി മന്ദങ്ങാവ് പറമ്പത്ത് രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ഇ അശോകന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ഉള്‍പ്പെടെ വന്‍ വികസന കാഴ്ച്ചപ്പടോടെ രാജ്യത്തെ നയിച്ച നേതാവാണ് മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ധീര രക്തസാക്ഷിത്വം രാജ്യത്തിന് കടുത്ത നഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം വി.ബി രാജേഷ് ചെറുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി ഭീകര വിരുദ്ധപ്രതിജ്ഞയെടുത്തു. രാജ്യത്തിന് വേണ്ടി ധീരമായി പോരാടിയ മുന്‍ കാല ധീര ജവാന്‍മാരെ ചടങ്ങില്‍ ആദരിച്ചു.
അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി, വി.ടി സുരേന്ദ്രന്‍, ഷോഭിഷ് ചെറുവണ്ണൂര്‍, കെ അഷ്‌റഫ്, സി രാമദാസ്, ശ്രീധരന്‍ കണ്ണമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.കെ ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ സനല്‍ നന്ദിയും പറഞ്ഞു.
Rajiv Gandhi memorial meeting organized at meppayoor