---
title: "നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും മോട്ടിവേഷന്‍ ക്ലാസ്സും "
english_title: "Renovated Computer Lab Inauguration and Motivation Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29157/renovated-computer-lab-inauguration-and-motivation-class"
published_at: "2022-03-01T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621df923be954_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും മോട്ടിവേഷന്‍ ക്ലാസ്സും 

> **Lead Summary:** **മേപ്പയ്യൂര്‍**: ചാവട്ട് മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി മഹല്ലിലെ ഒന്‍പത് ഭാഗങ്ങളിലായി മുപ്പതില്‍പരം വീടുകള്‍ ചേര്‍ത്തുകൊണ്ട് മഹല്ല് യൂനിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

## Article Content

**മേപ്പയ്യൂര്‍**: ചാവട്ട് മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി മഹല്ലിലെ ഒന്‍പത് ഭാഗങ്ങളിലായി മുപ്പതില്‍പരം വീടുകള്‍ ചേര്‍ത്തുകൊണ്ട് മഹല്ല് യൂനിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

അതിന്റെ ഭാഗമായി മഹല്ല് കമ്മിറ്റിയുടെയും, ചാവട്ട് ഇസ് ലാഹുല്‍ മുസ് ലിമീന്‍ മദ്രസ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും കമ്പ്യൂട്ടര്‍ സാക്ഷരത ലഭ്യമാക്കാന്‍ വേണ്ടി നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനവും രക്ഷിതാക്കള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു.

സയ്യിദ് സനാഉള്ള ബാഅലവി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ മുഹമ്മദ് അധ്യക്ഷനായി.

മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത്, ജനറല്‍ സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍, സെക്രട്ടറി സി.ഇ അഷറഫ്, ഖത്തര്‍ ചാവട്ട് മഹല്ല് പ്രസിഡന്റ് മുഹമ്മദ് ചാവട്ട്, ജനറല്‍ സെക്രട്ടറി എ.എം ജാലിസ് സംസാരിച്ചു. സദര്‍ മുഅല്ലിം വി.കെ ഇസ്മായില്‍ മന്നാനി സ്വാഗതവും, പി.ടി.എ വൈസ് പ്രസിഡന്റ് എ.എം അബ്ദുല്‍റസാഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29157/renovated-computer-lab-inauguration-and-motivation-class)