---
title: "മാഹിയില്‍ നിന്നും വിദേശമദ്യം കടത്തിയതിന് ചങ്ങരോത്ത് സ്വദേശി അറസ്റ്റില്‍ "
english_title: "Changarote native arrested for smuggling liquor from Mahe"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29169/changarote-native-arrested-for-smuggling-liquor-from-mahe"
published_at: "2022-03-01T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e014fd137f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മാഹിയില്‍ നിന്നും വിദേശമദ്യം കടത്തിയതിന് ചങ്ങരോത്ത് സ്വദേശി അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര:** മാഹിയില്‍ നിന്ന് വിദേശമദ്യം കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തിയതിന് ചങ്ങരോത്ത് വടക്കേ മങ്കരിയാടുമ്മല്‍ വി.എം.ബാബുവിനെ പേരാമ്പ്ര എക്‌സൈസ് അറസ്റ്റു ചെയ്തു.

## Article Content

**പേരാമ്പ്ര:** മാഹിയില്‍ നിന്ന് വിദേശമദ്യം കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തിയതിന് ചങ്ങരോത്ത് വടക്കേ മങ്കരിയാടുമ്മല്‍ വി.എം.ബാബുവിനെ പേരാമ്പ്ര എക്‌സൈസ് അറസ്റ്റു ചെയ്തു.

എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ഐ.ബിയും നടത്തിയ സംയുക്ത പരിശോധനയിലൂടെയാണ് അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസര്‍ സബീറലി, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ പ്രജിത്ത്.വി, സിഇഒമാരായ വിജിനീഷ്, ഷബീര്‍, അനൂപ് കുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിദേശമദ്യം കടത്തിയതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29169/changarote-native-arrested-for-smuggling-liquor-from-mahe)