---
title: "മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുക: യുഡിഎഫ് കലക്ട്രേറ്റ് ധര്‍ണ്ണ വിജയിപ്പിക്കും"
english_title: "Chief Minister to step down from Home Department: UDF collectorate dharna to win"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29197/chief-minister-to-step-down-from-home-department-udf-collectorate-dharna-to-win"
published_at: "2022-03-01T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e2ab346940_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുക: യുഡിഎഫ് കലക്ട്രേറ്റ് ധര്‍ണ്ണ വിജയിപ്പിക്കും

> **Lead Summary:** ** പേരാമ്പ്ര:** കേരളത്തിലെ ക്രമസമാധാന നിലപൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവാശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുഡിഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി മാര്‍ച്ച് 4-ാം തിയ്യതി വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന കോഴിക്കോട് കലക്ടറേറ്റ് ധര്‍ണ്ണ വിജയിപ്പിക്കുവാന്‍ പേരാമ്പ്ര യുഡിഎഫ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

## Article Content

** പേരാമ്പ്ര:** കേരളത്തിലെ ക്രമസമാധാന നിലപൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവാശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുഡിഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി മാര്‍ച്ച് 4-ാം തിയ്യതി വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന കോഴിക്കോട് കലക്ടറേറ്റ് ധര്‍ണ്ണ വിജയിപ്പിക്കുവാന്‍ പേരാമ്പ്ര യുഡിഎഫ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നിന്നും 250 പേര്‍ പങ്കെടുക്കും. ഉക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ  ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി.കെ ഇബ്രായി അധ്യക്ഷനായി.

കണ്‍വീനര്‍ കെ.എ ജോസ്‌കുട്ടി, രാജീവ് തോമസ്, എസ്.കെ അസൈനാര്‍, സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, ടി.കെ ലത്തീഫ്, രാജന്‍ മരുതേരി, ടി.പി ചന്ദ്രന്‍, ഇ.വി രാമചന്ദ്രന്‍, പി.ടി അഷറഫ്, കെ ടി രാമചന്ദ്രന്‍, അബ്ദുറഹ്മാന്‍ പുതുക്കുടി എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29197/chief-minister-to-step-down-from-home-department-udf-collectorate-dharna-to-win)