---
title: "മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു"
english_title: "Fallen tree disrupts traffic at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292348/fallen-tree-disrupts-traffic-at-paleri"
published_at: "2025-05-26T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683468754c0b4_maram_v.JPG"
keywords: []
---

# മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

> **Lead Summary:** **പാലേരി : **വടക്കുമ്പാട് ഗോപുരത്തിലിടം പന്തിരിക്കര പൊതുമരാമത്ത് റോഡില്‍ കനത്ത മഴയില്‍ കടപിലാവ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കന്നാട്ടി വഞ്ചിപ്പാറക്ക് സമീപം വഞ്ചിവയല്‍ താഴയാണ് ഇന്ന് ഉച്ചക്ക് 2.30 ഓടെ മരം കടപുഴകി ഗതാഗത തടസം നേരിട്ടത്. വഞ്ചിവയല്‍ നാരായണ കുറുപ്പിന്റെ വീടിന് മുന്‍വശം റോഡരികിലുള്ള നിറയെ കായ്കളോട് കൂടിയ കടപ്ലാവ് ആണ് നിലം പതിച്ചത്. ഗതാഗതം തടസപ്പെടുകയും രണ്ട് വീടുകളിലേക്കുള്ള വൈദ്യുത ബന്ധം തകരുകയും ചെയ്തു.

## Article Content

**പാലേരി : **വടക്കുമ്പാട് ഗോപുരത്തിലിടം പന്തിരിക്കര പൊതുമരാമത്ത് റോഡില്‍ കനത്ത മഴയില്‍ കടപിലാവ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കന്നാട്ടി വഞ്ചിപ്പാറക്ക് സമീപം വഞ്ചിവയല്‍ താഴയാണ് ഇന്ന് ഉച്ചക്ക് 2.30 ഓടെ മരം കടപുഴകി ഗതാഗത തടസം നേരിട്ടത്. വഞ്ചിവയല്‍ നാരായണ കുറുപ്പിന്റെ വീടിന് മുന്‍വശം റോഡരികിലുള്ള നിറയെ കായ്കളോട് കൂടിയ കടപ്ലാവ് ആണ് നിലം പതിച്ചത്. ഗതാഗതം തടസപ്പെടുകയും രണ്ട് വീടുകളിലേക്കുള്ള വൈദ്യുത ബന്ധം തകരുകയും ചെയ്തു.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുന സ്ഥാപിച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ. ബൈജു, ഫയര്‍ ഓഫീസര്‍മാരായ പി.ആര്‍ സോജു, ബി.ആര്‍ സത്യനാഥ്, ജി.ബി. സനല്‍ രാജ്, എം.കെ. ജിഷാദ്, കെ. ആരാധ്കുമാര്‍, കെ. അജേഷ്, കെ രാജേഷ്, ടി.പി. രതീഷ് എന്നിവര്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. പേരാമ്പ്ര നോര്‍ത്ത് സെക്ഷനില്‍ നിന്നും ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292348/fallen-tree-disrupts-traffic-at-paleri)