---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും; യുഡിഎഫ് "
english_title: "UDF will march to Perambra Block Panchayat Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292373/udf-will-march-to-perambra-block-panchayat-office"
published_at: "2025-05-26T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683483be73c2a_udf.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും; യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര:** തദ്ദേശ സ്ഥാപനങ്ങളിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനെതിരെ പേരാമ്പ്ര ബ്ലോക്കിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ നാളെ രാവിലെ 10 മണിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുവാന്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗം ജില്ല യുഡിഎഫ് ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** തദ്ദേശ സ്ഥാപനങ്ങളിലെ അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനെതിരെ പേരാമ്പ്ര ബ്ലോക്കിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ നാളെ രാവിലെ 10 മണിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുവാന്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗം ജില്ല യുഡിഎഫ് ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

കണ്‍വീനര്‍ കെ.എ ജോസു കുട്ടി, സി.പി.എ അസീസ്, രാജന്‍ മരുതേരി, പി.കെ രാഗേഷ്, മുനീര്‍ എരവത്ത്, രാജീവ് തോമസ്, കെ മധുകൃഷ്ണന്‍, ആര്‍.കെ മുനീര്‍, പി.ടി അഷറഫ്, ടി.പി ചന്ദ്രന്‍, ജോസ് കാരിവേലി, ഇ.ടി സത്യന്‍, എസ്.കെ അസ്സയിനാര്‍, മുസ്സ കോത്തമ്പ്ര, പി.എം പ്രകാശന്‍, കെ.സി രവീന്ദ്രന്‍, കെ.പി റസാക്ക്, വി.വി. ദിനേശന്‍, വി.എസ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292373/udf-will-march-to-perambra-block-panchayat-office)