---
title: "ടീന്‍ ലാബ് എന്ന പേരില്‍ വണ്‍ ഡേ ക്യാമ്പുമായി ടീന്‍ ഇന്ത്യ"
english_title: "Team India holds one-day camp called Team Lab"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292740/team-india-holds-one-day-camp-called-team-lab"
published_at: "2025-05-28T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836c95311e78_KAMP.JPG"
keywords: []
---

# ടീന്‍ ലാബ് എന്ന പേരില്‍ വണ്‍ ഡേ ക്യാമ്പുമായി ടീന്‍ ഇന്ത്യ

> **Lead Summary:** **കാവുന്തറ:** ഉള്ള്യേരി ഏരിയ ടീന്‍ ഇന്ത്യ , ടീന്‍ ലാബ് എന്ന പേരില്‍ വണ്‍ ഡേ ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ടീം ഇന്ത്യ ഉള്ള്യേരി ഏരിയയുടെ ടീം ലാബ് കാവുന്തറ ശാന്തി സദനത്തില്‍ വച്ച് നടന്നു.

## Article Content

**കാവുന്തറ:** ഉള്ള്യേരി ഏരിയ ടീന്‍ ഇന്ത്യ , ടീന്‍ ലാബ് എന്ന പേരില്‍ വണ്‍ ഡേ ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ടീം ഇന്ത്യ ഉള്ള്യേരി ഏരിയയുടെ ടീം ലാബ് കാവുന്തറ ശാന്തി സദനത്തില്‍ വച്ച് നടന്നു.

ജമാഅത്തെ ഇസ്ലാമി ഉള്ള്യേരി ഏരിയ പ്രസിഡണ്ട് കെ. കെ ഇബ്രാഹിം പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ കാര്യക്ഷമതയും അച്ചടക്കവും ധാര്‍മിക ബോധവും വളര്‍ത്താന്‍ ഇതുപോലെയുള്ള പരിപാടികള്‍ കാരണമായി തീരുമെന്ന് അദ്ദേഹം പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍ അജ്മല്‍ പാലക്കഴിയില്‍, ഹാഫിസ് മുഹമ്മദ് കണ്ണൂര്‍, അഡ്വക്കേറ്റ് ടി. അബ്ദുള്ള എന്നിവര്‍ വ്യത്യസ്ത സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി,

ഉള്ള്യേരി ഏരിയ ടീന്‍ ഇന്ത്യ ഭാരവാഹികളായി ഫാത്തിമ ജൈഹ, ഫാദി ചീക്കിലോട് എന്നിവരെയും സഹ ഭാരരവാഹികളായി ദല്ലാ ഷസാന്‍, അലീന ബാബു, ഫത്താഹ് നടുവണ്ണര്‍, ലബീബ് കാവുന്തറ എന്നിവരെയും തിരഞ്ഞെടുത്തു. ഏരിയാ കണ്‍വീനര്‍ കെ നൗഷാദ് തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292740/team-india-holds-one-day-camp-called-team-lab)