---
title: "കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണു "
english_title: "Coconut tree falls on house in Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292831/coconut-tree-falls-on-house-in-koothali"
published_at: "2025-05-28T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68372b9a2c8d2_amazha.JPG"
keywords: []
---

# കൂത്താളിയില്‍ വീടിന് മുകളില്‍ തെങ്ങ് വീണു 

> **Lead Summary:** **കൂത്താളി : **കൂത്താളി മൂരികുത്തിയില്‍ തെങ്ങ് മുറിഞ്ഞ് വീടിന് മുകളില്‍ വീണു. ഇന്ന് ഉച്ചക്ക് 1. 45 ഓടുകൂടി ഉണ്ടായ ചുഴലിക്കാറ്റിലാണ് തെങ്ങ് മുറിഞ്ഞ് വീണത്. വേട്ടിയോട്ടു കുന്നുമ്മല്‍ ബാലകൃഷ്ണന്റെ വീട്ടിന്റെ മുകളിലാണ് തെങ്ങു വീണ് വീടിന് കേടുപാട് സംഭവിച്ചത്. കോണ്‍ക്രീറ്റ് വീട് ആയതിനാലും വീട്ടുകാര്‍ വീടിനകത്ത് ആയതുകൊണ്ടും വന്‍ അപകടം ഒഴിവായി.

## Article Content

**കൂത്താളി : **കൂത്താളി മൂരികുത്തിയില്‍ തെങ്ങ് മുറിഞ്ഞ് വീടിന് മുകളില്‍ വീണു. ഇന്ന് ഉച്ചക്ക് 1. 45 ഓടുകൂടി ഉണ്ടായ ചുഴലിക്കാറ്റിലാണ് തെങ്ങ് മുറിഞ്ഞ് വീണത്. വേട്ടിയോട്ടു കുന്നുമ്മല്‍ ബാലകൃഷ്ണന്റെ വീട്ടിന്റെ മുകളിലാണ് തെങ്ങു വീണ് വീടിന് കേടുപാട് സംഭവിച്ചത്. കോണ്‍ക്രീറ്റ് വീട് ആയതിനാലും വീട്ടുകാര്‍ വീടിനകത്ത് ആയതുകൊണ്ടും വന്‍ അപകടം ഒഴിവായി.

ഇന്ന് പുലര്‍ച്ചെ ഉണ്ടായ ചുഴലിക്കാറ്റില്‍ വിവിധ ഇടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. വന്‍ മരങ്ങള്‍വരെ ചുഴലിക്കാറ്റില്‍ മുറിഞ്ഞു വീഴുകയായിരുന്നു. വീണ്ടും ഇന്ന് ഉച്ചക്ക് ചുഴലിക്കാറ്റടിക്കുകയായിരുന്നു. വീട്ടുടമ വില്ലേജ് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292831/coconut-tree-falls-on-house-in-koothali)