---
title: "ചങ്ങരോത്ത് ഫെസ്റ്റ് : അപവാദ പ്രചാരണങ്ങള്‍ തള്ളിക്കളയുക; സംഘാടക സമിതി യോഗം അപലപിച്ചു"
english_title: "Changaroth Fest: Reject slanderous propaganda; Organizing committee condemns meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292934/changaroth-fest-reject-slanderous-propaganda-organizing-committee-condemns-meeting"
published_at: "2025-05-29T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68380634d8d79_fest.JPG"
keywords: []
---

# ചങ്ങരോത്ത് ഫെസ്റ്റ് : അപവാദ പ്രചാരണങ്ങള്‍ തള്ളിക്കളയുക; സംഘാടക സമിതി യോഗം അപലപിച്ചു

> **Lead Summary:** **കടിയങ്ങാട്: **ചങ്ങരോത്ത് ഫെസ്റ്റ് സംബന്ധിച്ച് ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങളെ സര്‍വകക്ഷി നേതൃത്വത്തിലുള്ള ഗ്രാമ പഞ്ചായത്തുതല സംഘാടക സമിതി യോഗം അപലപിച്ചു. പെട്ടെന്ന് കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് പരിപാടികള്‍ മാറ്റിവെച്ചത് സംഘാടക സമിതി ഒരു ഭിന്നാഭിപ്രായവുമില്ലാതെ കൂട്ടായി തീരുമാനിച്ചതാണെന്നും യോഗത്തില്‍ ഒരു കാര്യത്തിലും വിയോജിപ്പ് പറയാത്തവര്‍ പുറത്ത് വസ്തുതാവിരുദ്ധമായ പ്രചാരണത്തിന് മുതിര്‍ന്നാല്‍ അത് പൊതുസമൂഹം തള്ളിക്കളയുമെന്നും യോഗത്തില്‍ പറഞ്ഞു.

## Article Content

**കടിയങ്ങാട്: **ചങ്ങരോത്ത് ഫെസ്റ്റ് സംബന്ധിച്ച് ചിലര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങളെ സര്‍വകക്ഷി നേതൃത്വത്തിലുള്ള ഗ്രാമ പഞ്ചായത്തുതല സംഘാടക സമിതി യോഗം അപലപിച്ചു. പെട്ടെന്ന് കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് പരിപാടികള്‍ മാറ്റിവെച്ചത് സംഘാടക സമിതി ഒരു ഭിന്നാഭിപ്രായവുമില്ലാതെ കൂട്ടായി തീരുമാനിച്ചതാണെന്നും യോഗത്തില്‍ ഒരു കാര്യത്തിലും വിയോജിപ്പ് പറയാത്തവര്‍ പുറത്ത് വസ്തുതാവിരുദ്ധമായ പ്രചാരണത്തിന് മുതിര്‍ന്നാല്‍ അത് പൊതുസമൂഹം തള്ളിക്കളയുമെന്നും യോഗത്തില്‍ പറഞ്ഞു.

സംഘാടകസമിതി ഭാരവാഹികളുടെയും സബ് കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, ഇ.ടി. സരീഷ്, ടി.പി. റീന, എം. അരവിന്ദാക്ഷന്‍, ടി.കെ. ശൈലജ, പാളയാട്ട് ബഷീര്‍, കെ.വി. അശോകന്‍, എന്‍.പി. സത്യവതി, പി.എസ്. പ്രവീണ്‍, സി.വി. രജീഷ്, എ.കെ. സദാനന്ദന്‍, കെ.കെ. ഭാസ്‌ക്കന്‍, ഇല്ലത്ത് മോഹനന്‍, എസ്. സുനന്ദ്, പി.സി. സതീഷ്, ടി.ടി. കുഞ്ഞമ്മദ്, പി.ടി സുരേന്ദ്രന്‍, സി.എം. ചന്ദ്രന്‍, വി.കെ. ബൈജു എന്നിവര്‍ സംസാരിച്ചു.

ഫെസ്റ്റുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തുകയും പരിപാടികള്‍ മാറ്റിവെക്കാനെടുത്ത തീരുമാനം ശരിവെക്കുകയും ചെയ്തു. വരവ് -ചെലവ് കണക്കുകള്‍ ജൂണ്‍ 1 ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് അന്നുതന്നെ രാവിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292934/changaroth-fest-reject-slanderous-propaganda-organizing-committee-condemns-meeting)