---
title: "കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനം ജൂണ്‍ 5 ന് "
english_title: "Koothali Kammoth Mahavishnu Temple's consecration day is on June 5th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/292943/koothali-kammoth-mahavishnu-temples-consecration-day-is-on-june-5th"
published_at: "2025-05-29T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68380d0d9ec2a_koothali.jpg"
keywords: []
---

# കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനം ജൂണ്‍ 5 ന് 

> **Lead Summary:** **കൂത്താളി : **കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം പുന: പ്രതിഷ്ഠാദിനം ജൂണ്‍ 5 ന് നടക്കുന്നു. ക്ഷേത്രം തന്ത്രി കെ. മാധവന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹോമം, പ്രതിഷ്ഠാദിന പൂജ, നവക പഞ്ചഗവ്യപൂജ തുടങ്ങിയ വിശേഷാല്‍ പൂജകളും നടക്കുന്നു.

## Article Content

**കൂത്താളി : **കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം പുന: പ്രതിഷ്ഠാദിനം ജൂണ്‍ 5 ന് നടക്കുന്നു. ക്ഷേത്രം തന്ത്രി കെ. മാധവന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹോമം, പ്രതിഷ്ഠാദിന പൂജ, നവക പഞ്ചഗവ്യപൂജ തുടങ്ങിയ വിശേഷാല്‍ പൂജകളും നടക്കുന്നു.

കൂടാതെ കാലത്ത് 5 മണി മുതല്‍ അഭിഷേകം, മഹാഗണപതിഹോമം, ഉഷപൂജ, ഉപദേവന്‍മാര്‍ക്ക് കലശപൂജ, നവക പഞ്ചഗവ്യപൂജ, ഉച്ചപൂജ, ശ്രീഭൂതബലി, വൈകുന്നേരം 5 മണി മുതല്‍ ദീപാരാധന, നിറമാല, അത്താഴപൂജ എന്നിവയും ഉച്ചക്ക് 1 മണിക്ക് പ്രസാദ ഊട്ടും, ക്ഷേത്ര ഭജന സമിതിയുടെ നേതൃത്വത്തില്‍ അഖണ്ഡനാമജപം ഉണ്ടായിരിക്കും. പ്രതിഷ്ഠാദിന പ്രത്യേക പൂജ, മഹാഗണപതിഹോമം എന്നിവക്ക് 0496 2610530 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/292943/koothali-kammoth-mahavishnu-temples-consecration-day-is-on-june-5th)