---
title: "ഒരിക്കല്‍ക്കൂടി ഹാജര്‍ വിളിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം"
english_title: "Once again, the alumni meet is called to order"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293012/once-again-the-alumni-meet-is-called-to-order"
published_at: "2025-05-29T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683876ba349a4_akl.JPG"
keywords: []
---

# ഒരിക്കല്‍ക്കൂടി ഹാജര്‍ വിളിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

> **Lead Summary:** **പേരാമ്പ്ര: **1982-83 വര്‍ഷം നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. നാല്പ്പത്തിരണ്ട് വര്‍ഷത്തിനു ശേഷം അന്നത്തെ പ്രധാനധ്യാപകനോടൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചത്.

## Article Content

**പേരാമ്പ്ര: **1982-83 വര്‍ഷം നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. നാല്പ്പത്തിരണ്ട് വര്‍ഷത്തിനു ശേഷം അന്നത്തെ പ്രധാനധ്യാപകനോടൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചത്.

കെ മോഹനന്റെ നേതൃത്വത്തില്‍ സുജാത, രമേശന്‍, വിജയന്‍, ഉമ്മര്‍ കുട്ടി, പി.കെ മോഹനന്‍, ചന്ദ്രന്‍, സുരേന്ദ്രന്‍, രാമദാസ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ എടുത്ത തീരുമാനത്തിലായിരുന്നു സംഗമത്തിന് തീരുമാനിച്ചത്. അന്നത്തെ പ്രധാനധ്യാപകന്‍ രാഘവന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് വിദ്യാലയ അനുഭവങ്ങള്‍ പങ്കുവെച്ചു.

പി.കെ മോഹനന്‍, പി ബാബു, ഉമ്മര്‍ കുട്ടി, കെ.പി രാജന്‍, അശോകന്‍, കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഴയകാലത്തെ ഊഷ്മള ബന്ധത്തെ വീണ്ടെടുക്കാനും ഓര്‍മ്മകള്‍ അയവിറക്കാനും സമയം ചെലവഴിച്ച ഒത്തുചേരല്‍ ഏറെ ഹൃദയംഗമമായിരുന്നു. ഉച്ച ഭക്ഷണശേഷം പരിപാടി മൂന്നു മണിക്ക് അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293012/once-again-the-alumni-meet-is-called-to-order)