---
title: "രമേശ് മനത്താനത്തിന് യാത്രയയപ്പ് നല്‍കി"
english_title: "Ramesh bids farewell to Manathanam at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293015/ramesh-bids-farewell-to-manathanam-at-meppayoor"
published_at: "2025-05-29T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68387a74c9142_alki.JPG"
keywords: []
---

# രമേശ് മനത്താനത്തിന് യാത്രയയപ്പ് നല്‍കി

> **Lead Summary:** **മേപ്പയ്യൂര്‍: **സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന രമേശ് മനത്താനത്തിന് യാത്രയയപ്പ് നല്‍കി. 27 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകനും എഫ്എഒഐ സംസ്ഥാന സ്‌കൂള്‍ കാര്‍ഷിക ക്ലബ് കോ: ഓര്‍ഡിനേറ്ററുമായ രമേശ് മനത്താനത്തിനാണ് എഫ്എഒഐ കമ്മിറ്റി യാത്രയപ്പ് നല്‍കിയത്.

## Article Content

**മേപ്പയ്യൂര്‍: **സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന രമേശ് മനത്താനത്തിന് യാത്രയയപ്പ് നല്‍കി. 27 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകനും എഫ്എഒഐ സംസ്ഥാന സ്‌കൂള്‍ കാര്‍ഷിക ക്ലബ് കോ: ഓര്‍ഡിനേറ്ററുമായ രമേശ് മനത്താനത്തിനാണ് എഫ്എഒഐ കമ്മിറ്റി യാത്രയപ്പ് നല്‍കിയത്.

ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. കൊല്ലംകണ്ടി വിജയന്‍, കെ.കെ ദാസന്‍, കെ വേലായുധന്‍, എ.ടി.കെ ശശി, അനീഷ് പഴയന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293015/ramesh-bids-farewell-to-manathanam-at-meppayoor)