---
title: "വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രയയപ്പ്"
english_title: "Farewell to retiring police officers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293121/farewell-to-retiring-police-officers"
published_at: "2025-05-30T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68395782bf915_0000_POLICE.jpg"
keywords: []
---

# വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രയയപ്പ്

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട്കോഴിക്കോട് റൂറല്‍ ജില്ലയില്‍ നിന്ന് വിരമിയ്ക്കുന്ന 39 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരളാ പോലീസ് അസോസിയേഷന്‍, കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട്കോഴിക്കോട് റൂറല്‍ ജില്ലയില്‍ നിന്ന് വിരമിയ്ക്കുന്ന 39 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരളാ പോലീസ് അസോസിയേഷന്‍, കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു.

പോലീസ് സേനക്കായി സമര്‍പ്പിച്ച നീണ്ട കാലയളവിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്നവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ജില്ലാ പോലീസ് മേധാവി കെ. ഇ ബൈജു ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്നവര്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം കൈമാറി. കെപിഒഎ. ജില്ലാ വൈസ് പ്രസിഡണ്ട് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

അഡീഷണല്‍ എസ്പി ശ്യാംലാല്‍, ഡിവൈഎസ്പി കെ .സി സുഭാഷ് താമരശ്ശേരി, ഡിവൈഎസ്പി കെ.സുഷീര്‍, കെപി എ സംസ്ഥാന ട്രഷറര്‍ അഭിജിത്ത്, കെപി ഒഎ ജില്ലാ സെക്രട്ടറി പി.മുഹമ്മദ്, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രജീഷ് , പ്രസിഡണ്ട് വി.പി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു

. കെ.പി.എ.ജില്ലാ ട്രഷറര്‍ സജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ കമ്മിറ്റി അംഗം ജിതേഷ് നന്ദിയും പറഞ്ഞു. വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സേവന കാലത്തെ അവിസ്മരണീയമായ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293121/farewell-to-retiring-police-officers)