---
title: "റോഡിന് കുറുകെ മരം ഒടിഞ്ഞു വീണു;  ഒഴിവായത് വന്‍ അപകടം"
english_title: "Tree falls across road; major accident averted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293128/tree-falls-across-road-major-accident-averted"
published_at: "2025-05-30T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# റോഡിന് കുറുകെ മരം ഒടിഞ്ഞു വീണു;  ഒഴിവായത് വന്‍ അപകടം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ചാനിയം കടവ് പാലാത്തിനു സമീപം റോഡില്‍ മരം ഒടിഞ്ഞു വീണു. ഇന്ന് രാവിലെ വീശിയടിച്ച ശക്തമായ കാറ്റിലാണ് കൂറ്റന്‍ മരം റോഡിന് കുറുകെ ഒടിഞ്ഞ് വീണത്. രാവിലെ ആയതിനാല്‍ റോഡില്‍ തിരക്കും അനുഭവപ്പെട്ടിരുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ചാനിയം കടവ് പാലാത്തിനു സമീപം റോഡില്‍ മരം ഒടിഞ്ഞു വീണു. ഇന്ന് രാവിലെ വീശിയടിച്ച ശക്തമായ കാറ്റിലാണ് കൂറ്റന്‍ മരം റോഡിന് കുറുകെ ഒടിഞ്ഞ് വീണത്. രാവിലെ ആയതിനാല്‍ റോഡില്‍ തിരക്കും അനുഭവപ്പെട്ടിരുന്നു.

വടകരയില്‍ നിന്നും പേരാമ്പ്രക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കടന്ന് പോയതിന് തൊട്ട് പിന്നാലെയാണ് മരം ഒടിഞ്ഞ് വീണത്. വലിയ അപകടം ഒഴിവായി. മരം മുറിച്ചു മാറ്റുന്നതിനായി പേരാമ്പ്രയിലെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒത്തൊരുമിച്ചു മരം മുറിച്ചു മാറ്റി.

കേരളത്തില്‍ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293128/tree-falls-across-road-major-accident-averted)