---
title: "  ജീവനം പ്രതിഭ സംഗമം ഇന്ന് നരയംകുളത്ത്"
english_title: "Jeevanam Pratibha Sangam today in Narayankulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293136/jeevanam-pratibha-sangam-today-in-narayankulam"
published_at: "2025-05-30T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68396106368cf_WINNER.JPG"
keywords: []
---

#   ജീവനം പ്രതിഭ സംഗമം ഇന്ന് നരയംകുളത്ത്

> **Lead Summary:** **നരയംകുളം:** നരയംകുളം ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന പ്രതിഭ സംഗമം ഇന്ന് വൈകീട്ട് 4 മണിക്ക് തണ്ടപ്പുറത്ത് പ്രശസ്ത ഗാന രചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് അംഗം ടി.പി. ഉഷ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

## Article Content

**നരയംകുളം:** നരയംകുളം ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന പ്രതിഭ സംഗമം ഇന്ന് വൈകീട്ട് 4 മണിക്ക് തണ്ടപ്പുറത്ത് പ്രശസ്ത ഗാന രചയിതാവ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് അംഗം ടി.പി. ഉഷ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

വിവിധ പുരസ്‌ക്കാര ജേതാക്കളായ നാടക പ്രവര്‍ത്തകന്‍ ലിനീഷ് നരയംകുളം, ഗായിക പാര്‍വണ അഭിലാഷ്, കവികളായ മധുസൂദനന്‍ ചെറുക്കാട്, സുമ വിനോദ്, ബഡ്‌സ് ഒളിമ്പിയ ജേതാവ് മാനവ് ബിജു, എംബിബിഎസ് പ്രവേശനം നേടിയ ജെ.എസ്. ദേവനന്ദ എന്നിവരെ ആദരിക്കും.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സ്തുത്യര്‍ഹ സേവനം നടത്തുന്ന ഹരിത കര്‍മസേന വളണ്ടിയര്‍മാര്‍, വാര്‍ഡിലെ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ എന്നിവരേയും മെമന്റോ നല്‍കി അനുമോദിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293136/jeevanam-pratibha-sangam-today-in-narayankulam)