---
title: " ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ് ഒരുക്കി അസറ്റ് പേരാമ്പ്ര"
english_title: "Asset Perambra felicitates students who have achieved high results"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293150/asset-perambra-felicitates-students-who-have-achieved-high-results"
published_at: "2025-05-30T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683969d9008d7_News2.JPG"
keywords: []
---

#  ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ് ഒരുക്കി അസറ്റ് പേരാമ്പ്ര

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജ മണ്ഡലത്തില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംസ് തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജ മണ്ഡലത്തില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംസ് തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

പേരാമ്പ്ര വി.വി ദക്ഷിണമൂര്‍ത്തി ടൗണ്‍ ഹാളില്‍ വെച്ച് നടത്തിയ പരിപാടി മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ജീവിത വിജയത്തിന് കുറുക്കുവഴികള്‍ ഇല്ലെന്നും സ്വന്തം കഴിവില്‍ ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കാം എന്നും ജീവിത വിജയം നേടാമെന്നും തന്റെ അനുഭവങ്ങള്‍ ഉദാഹരിച്ച് അദ്ദേഹം കുട്ടികളെ പ്രചോദിപ്പിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

മാതാ പേരാമ്പ്രയുടെ കലാകാരന്മാര്‍ ലഹരിക്കെതിരെയുള്ള ജ്യോതിര്‍ഗമയ എന്ന നൃത്ത സംഗീതാവിഷ്‌കാരവും സ്വാഗത നൃത്തവും അവതരിപ്പിച്ചു. പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും എല്ലാം അരുതാത്തതായി മാറുന്ന കാലത്ത് നല്ലത് കേള്‍ക്കാനും പറയാനും ചെയ്യാനും കഴിയണമെന്ന് അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു. എസ്.പി കുഞ്ഞമ്മദ്, കെ. മുഹമ്മദ്, എസ്.കെ അസൈനാര്‍, എം.കെ തറുവൈ ഹാജി, പി.സി മുഹമ്മദ് സിറാജ്, എന്‍.പി അസീസ്, ആവള ഹമീദ്, ഒ.സി ലീന, സൗഫി താഴെക്കണ്ടി, സി.എച്ച്.രാജീവന്‍, ടി.പി മുഹമ്മദ്, വി.കെ മൊയ്തു, പി. ബിന്ദു, വി.സി ഷാജി, കെ.എം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. അസറ്റ് നറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി ചിത്രരാജന്‍ നന്ദിയും പറഞ്ഞു.

തെരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അസറ്റ് സ്റ്റാര്‍സ് പ്രതിഭാ പോഷണ പദ്ധതിയില്‍ പുതുതായി അംഗത്വം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തി മണ്ഡലത്തിലെ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകളും ലഭ്യമാക്കുമെന്ന് അസറ്റ് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293150/asset-perambra-felicitates-students-who-have-achieved-high-results)