---
title: "ഓര്‍മ പാലിയേറ്റീവ് ന്യൂസ് പേപ്പര്‍ ചാലഞ്ചിന് തുടക്കമായി"
english_title: "The Orma Palliative Newspaper Challenge has begun at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293172/the-orma-palliative-newspaper-challenge-has-begun-at-perambra"
published_at: "2025-05-30T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68397f4f1517d_news.JPG"
keywords: []
---

# ഓര്‍മ പാലിയേറ്റീവ് ന്യൂസ് പേപ്പര്‍ ചാലഞ്ചിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര :** ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഓര്‍മ പാലിയേറ്റീവ് കെയര്‍ ധനശേഖരണാര്‍ത്ഥം നടത്തി വരുന്ന ന്യൂസ് പേപ്പര്‍ ചാലഞ്ചിന് തുടക്കമായി. കാരുണ്യ പ്രവര്‍ത്തനത്തിന് കൈത്താങ്ങാവാന്‍ മെയ് 27 മുതല്‍ ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ന്യൂസ് പേപ്പര്‍ ചാലഞ്ചാണ് ഓര്‍മ പാലിയേറ്റീവ് നടത്തുന്നത്.

## Article Content

**പേരാമ്പ്ര :** ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഓര്‍മ പാലിയേറ്റീവ് കെയര്‍ ധനശേഖരണാര്‍ത്ഥം നടത്തി വരുന്ന ന്യൂസ് പേപ്പര്‍ ചാലഞ്ചിന് തുടക്കമായി. കാരുണ്യ പ്രവര്‍ത്തനത്തിന് കൈത്താങ്ങാവാന്‍ മെയ് 27 മുതല്‍ ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ന്യൂസ് പേപ്പര്‍ ചാലഞ്ചാണ് ഓര്‍മ പാലിയേറ്റീവ് നടത്തുന്നത്.

ഈ കാലയളവില്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ന്യുസ് പേപ്പറുകള്‍ വിറ്റ് ലഭിക്കുന്ന തുക ഹോം കെയറിനും മറ്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാണ് ന്യൂസ് പേപ്പര്‍ ചാലഞ്ച് നടത്തുന്നത്.

കടിയങ്ങാട് സൂപ്പിക്കടയില്‍ നടന്ന ചടങ്ങില്‍ കെ.എം. ദാമോദരനില്‍ നിന്നും വി.പി. ഇബ്രാഹിം ന്യൂസ് പേപ്പര്‍ ഏറ്റുവാങ്ങി ന്യൂസ് പേപ്പര്‍ ചാലഞ്ചിന് തുടക്കം കുറിച്ചു. ഓര്‍മ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. എന്‍.സി. അബ്ദു റഹ്‌മാന്‍, ശ്രീനിവാസന്‍ കരുവാങ്കണ്ടി, കെ.കെ. വിനോദന്‍, റീന ദാമോദരന്‍, ദേവരാജ് കന്നാട്ടി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293172/the-orma-palliative-newspaper-challenge-has-begun-at-perambra)