---
title: "ചക്കിട്ടപാറയില്‍ ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടം"
english_title: "Cyclone in Chakkittapara: Massive damage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293192/cyclone-in-chakkittapara-massive-damage"
published_at: "2025-05-30T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68399996ca21c_chakki.JPG"
keywords: []
---

# ചക്കിട്ടപാറയില്‍ ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടം

> **Lead Summary:** **പേരാമ്പ്ര: **മഴക്കാലമാരംഭിക്കും മുന്‍പേ വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. കാറ്റും മഴയും കൂടാതെ ഇടയ്ക്കിടെ ഉണ്ടാകുന്ന ചുഴലിക്കാറ്റും കാരണം നിരവധി വീടുകളാണ് ഇതിനോടകം തകര്‍ന്നത്ത്.

## Article Content

**പേരാമ്പ്ര: **മഴക്കാലമാരംഭിക്കും മുന്‍പേ വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. കാറ്റും മഴയും കൂടാതെ ഇടയ്ക്കിടെ ഉണ്ടാകുന്ന ചുഴലിക്കാറ്റും കാരണം നിരവധി വീടുകളാണ് ഇതിനോടകം തകര്‍ന്നത്ത്.

ചക്കിട്ടപാറ പഞ്ചായത്തില്‍ ഇന്നലെ രാത്രി പത്തരയോടെയുണ്ടായ ചുഴലികാറ്റില്‍ വ്യാപക നാശനഷ്ടം. 9, 11, 12, 13, 14 വാര്‍ഡ് പ്രദേശങ്ങളിലാണ് നാശനഷ്ടം സംഭവിച്ചത്. വാര്‍ഡ് 12 ലെ വിരണപ്പുറത്ത് മൂസയുടെ വീടിന് മുകളില്‍ മരം വീണ് വീട് തകര്‍ന്ന നിലയിലാണ്.

കൂടാതെ മറ്റ് നിരവധി വീടുകള്‍ക്കുമേല്‍ മരങ്ങള്‍ കടപുഴകി വീണ് നാശമുണ്ടായിട്ടുണ്ട്. റോഡില്‍ ഗതാഗത തടസമുണ്ടാകുകയും വൈദ്യുതി തൂണുകളും കമ്പിയും തകരുകയും ചെയ്തു. കാറ്റില്‍ വ്യാപകമായ കൃഷി നാശവുമുണ്ടായി. കര്‍ഷകരും പ്രതിസന്ധിയിലായിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293192/cyclone-in-chakkittapara-massive-damage)