---
title: "കൂത്താളി ഗ്രാമ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിന് പിവിസി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു"
english_title: "Koothali Grama Panchayat distributed PVC water tank to the Scheduled Castes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29344/koothali-grama-panchayat-distributed-pvc-water-tank-to-the-scheduled-castes"
published_at: "2022-03-02T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f313897739_0000 WATERMARK.jpg"
keywords: []
---

# കൂത്താളി ഗ്രാമ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിന് പിവിസി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു

> **Lead Summary:** ** കൂത്താളി:** കൂത്താളി ഗ്രാമ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിന് പിവിസി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ 42 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം സ്റ്റോക്ക് ചെയ്യുന്നതിനാണ് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തത്. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,26,000 രൂപ പദ്ധതി വിഹിതവും 40, 446 രൂപ ഗുണഭോക്തൃ വിഹിതവും ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

## Article Content

** കൂത്താളി:** കൂത്താളി ഗ്രാമ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിന് പിവിസി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ 42 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം സ്റ്റോക്ക് ചെയ്യുന്നതിനാണ് വാട്ടര്‍ ടാങ്ക് വിതരണം ചെയ്തത്. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,26,000 രൂപ പദ്ധതി വിഹിതവും 40, 446 രൂപ ഗുണഭോക്തൃ വിഹിതവും ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

വാട്ടര്‍ ടാങ്ക് വിതരണ ഉദ്ഘാടനം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

വി. ഗോപി - ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ടി. രാജശ്രീ ആരോഗ്യ - വിദ്യാഭ്യാസസ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആയിഷ, കെ.വി. രാഗിത, പൂളക്കണ്ടി കുഞ്ഞമ്മദ്, കെ.പി. സജീഷ് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി എം. സ്റ്റീഫന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അച്ചുതന്‍, പി.ടി. കുമാരന്‍, എ. ബാലചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിഇഒ ഒ.കെ. സവിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിഇഒ ധന്യ മാധവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29344/koothali-grama-panchayat-distributed-pvc-water-tank-to-the-scheduled-castes)