---
title: "പേരാമ്പ്ര മണ്ഡലം വികസന രംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചുകൊണ്ടിരിക്കുന്നു; ടി.പി രാമകൃഷ്ണന്‍ എംഎല്‍എ "
english_title: "Perambra constituency is making great progress in the field of development; T.P. Ramakrishnan MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293601/perambra-constituency-is-making-great-progress-in-the-field-of-development-tp-ramakrishnan-mla"
published_at: "2025-06-01T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c421a2a235_asde.JPG"
keywords: []
---

# പേരാമ്പ്ര മണ്ഡലം വികസന രംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചുകൊണ്ടിരിക്കുന്നു; ടി.പി രാമകൃഷ്ണന്‍ എംഎല്‍എ 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ സാധിച്ചിട്ടുണ്ടെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പേരാമ്പ്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വികസനത്തിന്റെ തുടര്‍ച്ചയായി ചില പുതിയ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ സാധിച്ചിട്ടുണ്ടെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ പേരാമ്പ്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വികസനത്തിന്റെ തുടര്‍ച്ചയായി ചില പുതിയ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതില്‍ ഒന്നായ 2025ലെ ബജറ്റില്‍ അനുവദിച്ച പേരാമ്പ്ര പോളി ടെക്‌നിക് കോളേജ് ചങ്ങരോത്ത് പഞ്ചായത്തില്‍ ആരംഭിക്കും. ബജറ്റില്‍ 5 കോടി രൂപ ഇതിന്റെ ആധുനിക പ്രവര്‍ത്തനത്തിനായി അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് മുതുകാട്ടില്‍ ആരംഭിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി അനുവദിച്ചു. ടൈഗര്‍ സഫാരി പാര്‍ക്കിന്റെ നിര്‍മ്മാണം രണ്ടാം ഘട്ടത്തിലാണ് ആരംഭിക്കുക. പരിക്കുപറ്റിയ കടുവകളെ പരിചരിക്കുന്നതിനുള്ള കേന്ദ്രം നിര്‍മിക്കാന്‍ 10 കോടി അനുവദിച്ചു.

കൂടാതെ നടുവത്തൂര്‍ ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട വികസനത്തിന് നാല് കോടി രൂപ, പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ കെട്ടിട വികസനത്തിന് മൂന്ന് കോടി, കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് അഞ്ച് കോടി എന്നിവയുടെ ഡിപിആര്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന അകലാപ്പുഴ പാലം നിര്‍മ്മാണത്തിന് അഞ്ച് കോടി രൂപയും നവ കേരള സദസ്സിന്റെ ഭാഗമായി പേരാമ്പ്ര ജിയുപി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് രണ്ട് കോടി അനുവദിച്ചു. പേരാമ്പ്ര ഹോമിയോ ആശുപത്രി, ആവള - ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് ഒരു കോടിവിതം, നൊച്ചാട് അരിയൂറ മിനി സ്റ്റേഡിയം, ചങ്ങരംവള്ളി-ഏക്കാട്ടൂര്‍ - കാവുന്തറ റോഡ് എന്നിവയ്ക്ക് 50 ലക്ഷംവീതം, വാളേ രിമുക്ക് നിടുമ്പൊയില്‍ കനാല്‍ റോഡ്, കുവള നടപ്പാത എന്നിവക്ക് 25 ലക്ഷംവീതം, ചാവട്ട് സ്‌കൂള്‍ കോറോത്ത് മുക്ക് റോഡ് 22 ലക്ഷം, വാകമോളി ബസ് സ്റ്റോപ്പ് റോഡ് 28 ലക്ഷം എന്നിങ്ങ നെ ഫണ്ട് അനുവദിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതിയില്‍ 43 റോഡുകള്‍ക്കായി 7.5 കോടി അനുവദിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍ മര്‍ട്ടിപ്ലക്‌സ് തിയ്യറ്ററിനും പെരുവണ്ണാമൂഴിയില്‍ വരുന്ന കു പ്പിവെള്ള ബോട്ടിങ് പ്ലാന്റിനും ഇറിഗേഷന്‍ വകുപ്പ് സ്ഥലം അനുവദിച്ചു.

വയനാട്ടിലേക്കുള്ള ചുരമില്ലാ ബദല്‍ പാത പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡിന്റെ ഇന്‍വെ സ്റ്റിഗേഷനായി പൊതുമരാമത്ത് വകുപ്പ് 1.5 കോടി അനുവദിച്ചു. 19.5 കോടി ചെലവഴിച്ച് നവീകരി ച്ച കടിയങ്ങാട് പുഴിത്തോട് റോഡിന്റെ ഉദ്ഘാടനം ഉടന്‍ നടക്കും. 20 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന നടേരി കടവ് പാലത്തിന്റെ കല്ലിടല്‍ ഒമ്പതിനാണ്. കൊല്ലം -നെല്യാടി- മേപ്പയൂര്‍ റോഡ് വികസനം സാധ്യമാക്കും. പെരുവണ്ണാമുഴി മുതുകാട് എസ്റ്റേറ്റ്‌റോഡ് നവീകരിക്കാന്‍ 4.25 കോടി അനുവദിച്ചു.

56 കോടി രൂപ ചെലവില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ബഹുനില കെട്ടിടം ഒരുങ്ങുന്നു. മുതുകാടുള്ള പേരാമ്പ്ര ഗവ. ഐടിഐ കെട്ടിടത്തിന്റെ പണിയും പുരോഗമിക്കുകയാണ്. കല്‍പ്പത്തൂര്‍ രാമല്ലൂരില്‍ 69 കുടുംബങ്ങളുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാ നും പട്ടയം നല്‍കാനുള്ള നടപടി ആരംഭിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ ജാനകിവയല്‍ പട്ടയ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293601/perambra-constituency-is-making-great-progress-in-the-field-of-development-tp-ramakrishnan-mla)