---
title: "പേരാമ്പ്ര ദാറുന്നുജും സെക്കണ്ടറി മദ്രസയില്‍ പ്രവേശനോത്സവം"
english_title: "xEntrance ceremony at Darunnujum Secondary Madrasa, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293730/xentrance-ceremony-at-darunnujum-secondary-madrasa-perambra"
published_at: "2025-06-02T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d53b00f63a_NEWS1.JPG"
keywords: []
---

# പേരാമ്പ്ര ദാറുന്നുജും സെക്കണ്ടറി മദ്രസയില്‍ പ്രവേശനോത്സവം

> **Lead Summary:** പേരാമ്പ്ര: ദാറുന്നുജും സെക്കണ്ടറി മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പരിപാടി ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എലങ്കമല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മദ്രസ കമ്മറ്റി പ്രസിഡണ്ട് പി.എം അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: ദാറുന്നുജും സെക്കണ്ടറി മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പരിപാടി ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എലങ്കമല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മദ്രസ കമ്മറ്റി പ്രസിഡണ്ട് പി.എം അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

**പേരാമ്പ്ര**: ദാറുന്നുജും സെക്കണ്ടറി മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പരിപാടി ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് എലങ്കമല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മദ്രസ കമ്മറ്റി പ്രസിഡണ്ട് പി.എം അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.

****

ആയിശ ആദിയ ഖിറാഅത്ത് നടത്തി. മൂന്നു പതിറ്റാണ്ടിലധികം അധ്യാപകനായി മദ്രസയില്‍ സേവനം അനുഷ്ഠിച്ച സി. മൊയ്ദു മൗലവിയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നവാഗതരായ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുകയും, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

ചടങ്ങില്‍ മദ്രസ കമ്മറ്റി സെക്രട്ടറി എന്‍. അബ്ദുല്‍ അസീസ്, ദാറുന്നുജും ഓര്‍ഫനേജ് മാനേജര്‍ സി. സലീം, പ്രിന്‍സിപ്പാള്‍ പി .എം അബ്ദുല്ല, ഇസ്മാഈല്‍ നൊച്ചാട്, അഹമ്മദ് മദനി, എം.സഫീറ തുടങ്ങിയവര്‍ സംസാരിച്ചു. കെ.വിസുബൈര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ ബഷീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293730/xentrance-ceremony-at-darunnujum-secondary-madrasa-perambra)