---
title: "വിമുക്തഭട ഭവന്‍ ഉദ്ഘാടനം ചെയ്തു"
english_title: "Inaugurated the Ex-Servicemen's Home"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293737/inaugurated-the-ex-servicemens-home"
published_at: "2025-06-02T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d5e459e33d_VEED.JPG"
keywords: []
---

# വിമുക്തഭട ഭവന്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ഓഫീസ് വിമുക്തഭട ഭവന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുടുംബ സംഗമവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ഓഫീസ് വിമുക്തഭട ഭവന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുടുംബ സംഗമവും സംഘടിപ്പിച്ചു.

പേരാമ്പ്രയിലെയും പ്രാന്ത പ്രദേശങ്ങളിലെയും വിരമിച്ച സൈനികരുടെ ചിരകാലാഭിലാഷമായ ആസ്ഥാന മന്ദിരം പേരാമ്പ്ര ബൈപ്പാസ് റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ സ്വന്തം സ്ഥലത്താണ് പണി കഴിപ്പിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം കെഎസ്ഇഎസ്എല്‍ സംസ്ഥാന പ്രസിഡണ്ട് റിട്ട. ലഫ്. കേണല്‍ പി. ജയദേവന്‍ നിര്‍വ്വഹിച്ചു. കുടുംബ സംഗമം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കെഎസ്ഇഎസ്എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡണ്ട് റിട്ട. ലഫ് കേണല്‍ പി. പ്രഭാകര കുറുപ്പ് നിര്‍വ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് റിട്ട. മേജര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

കോഴി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി. ജയരാജന്‍, കെ എസ് ഇ എസ് എല്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ഇ. അജിത് കുമാര്‍, സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ എ.ബാലന്‍ നായര്‍, പി മുരളീധരന്‍, മോഹനന്‍ പട്ടോണ, കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ പി.സദാനന്ദന്‍, വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ചാത്തു, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ഇ. ഗംഗാധരന്‍, ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എ .കെ അശോകന്‍ , പേരാമ്പ്ര ടൗണ്‍ യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് യു.പി കുഞ്ഞികൃഷ്ണന്‍, പന്തിരിക്കര യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട്്എ.കെ സത്യന്‍, പാലേരി യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള പുനത്തില്‍, കൂത്താളി യൂണിറ്റി കമ്മിറ്റി പ്രസിഡണ്ട് പി.സോമന്‍, ചെമ്പ്ര യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് വി.എസ് രവീന്ദ്രന്‍, ചെറുവണ്ണൂര്‍ യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട്് എ.പി ഉണ്ണികൃഷ്ണന്‍, ചാലിക്കര യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് കെ. എം നാരായണന്‍, ഈസ്റ്റ് പേരാമ്പ്ര ജയ് ജവാന്‍ ക്ലബ്ബ് പ്രസിഡണ്ട് പി. കെ സന്തോഷ്, പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വനിതാ വിങ്ങ് പ്രസിഡണ്ട്. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വനിതാ വിംഗ് പ്രസിഡണ്ട് ബീന ചന്ദ്രന്‍,

പേരാമ്പ്ര ബ്ലോക്ക് എക്‌സ് സര്‍വീസ് മെന്‍ ആന്റ് അദര്‍ വര്‍ക്കേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റി സെക്ക്രട്ടറി സി.വി.കെ അമ്പിളി, തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര ബോക്ക് കമ്മിറ്റി സെക്ക്രട്ടറി സുരേഷ് വാഴയില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ എം. വി ബാലകൃഷ്ണന്‍ കായണ്ണ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293737/inaugurated-the-ex-servicemens-home)