---
title: "ഡോ. പി.കെ ചാക്കോ അനുസ്മരണ ദിനം ആചരിച്ചു"
english_title: "Dr. P.K. Chacko Memorial Day observed at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293770/dr-pk-chacko-memorial-day-observed-at-kadiyangad"
published_at: "2025-06-02T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d751b6b9ff_qwe.jpg"
keywords: []
---

# ഡോ. പി.കെ ചാക്കോ അനുസ്മരണ ദിനം ആചരിച്ചു

> **Lead Summary:** **കടിയങ്ങാട് :** ഡിസിസി വൈസ് പ്രസിഡന്റും നാടിന്റെ ജനകീയ ഡോക്ടറുമായിരുന്ന ഡോ. പി.കെ ചാക്കോയുടെ ഏഴാം അനുസ്മരണ ദിനം ആചരിച്ചു.

## Article Content

**കടിയങ്ങാട് :** ഡിസിസി വൈസ് പ്രസിഡന്റും നാടിന്റെ ജനകീയ ഡോക്ടറുമായിരുന്ന ഡോ. പി.കെ ചാക്കോയുടെ ഏഴാം അനുസ്മരണ ദിനം ആചരിച്ചു.

ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് പാലം മെട്രോ ഓഡിറ്റോറിയത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് ഡിസിസി സെക്രട്ടറി കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. യു.ഇ ബാബുരാജ്, ഇ.ടി സരീഷ്, എന്‍.പി വിജയന്‍, എസ്. സുനന്ദ്, എം. സൈറാബാനു എന്നിവര്‍ സംസാരിച്ചു. കെ.ടി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ.എം വിജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293770/dr-pk-chacko-memorial-day-observed-at-kadiyangad)