---
title: "ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ കളറായിപ്രവേശനോത്സവം"
english_title: "Colourful entrance ceremony at Cheruvannur ALP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293792/colourful-entrance-ceremony-at-cheruvannur-alp-school"
published_at: "2025-06-02T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d912a031c7_NEWS6.JPG"
keywords: []
---

# ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ കളറായിപ്രവേശനോത്സവം

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ ആവേശോജ്ജ്വല വരവേല്‍പ്പോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം എ.ബാലകൃഷ്ണന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.ഉദേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ ആവേശോജ്ജ്വല വരവേല്‍പ്പോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം എ.ബാലകൃഷ്ണന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.ഉദേഷ് അധ്യക്ഷത വഹിച്ചു.

രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ജേതാവ് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി.സി പ്രേമന്‍ മുഖ്യാതിഥിയായി. തുടര്‍ന്ന് മൂന്നാംഘട്ട നീന്തല്‍ പരിശീലനം പൂര്‍ത്തീകരിച്ച 46 കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു. മുന്‍ പ്രധാന അധ്യാപിക കെ.കെ വത്സല സംഭാവന ചെയ്ത ഗ്യാസ് അടുപ്പിന്റെ വിതരണവും നിര്‍വഹിച്ചു.

മാനേജര്‍ എം. രാജീവന്‍, പിടിഎ വൈസ് പ്രസിഡണ്ട് എം.കെ സുധീഷ് എംപിടിഎ ചെയര്‍പേഴ്‌സണ്‍ പി.പി അഞ്ജിത കെ കെ വത്സല, കെ. പി ബിജീഷ്, സി.ലിജു, എന്‍.ശ്രീലേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രധാന അധ്യാപിക സജിന സി.എസ് സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി എം.വി മുനീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293792/colourful-entrance-ceremony-at-cheruvannur-alp-school)