---
title: "ജെസിഐ പേരാമ്പ്ര സ്പൈസ് സിറ്റി പഠനോപകരണ കിറ്റ് വിതരണം ചെയ്തു"
english_title: "JCI Perambra Spice City distributed study material kits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293852/jci-perambra-spice-city-distributed-study-material-kits"
published_at: "2025-06-02T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683de49ae6539_ajp.JPG"
keywords: []
---

# ജെസിഐ പേരാമ്പ്ര സ്പൈസ് സിറ്റി പഠനോപകരണ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **പ്രവേശനോത്സവദിനത്തില്‍ ജെസിഐ പേരാമ്പ്ര സ്പൈസ് സിറ്റി കിഴിഞ്ഞാണ്യം എഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണ കിറ്റ് വിതരണം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങ് ജെസിഐ സോണ്‍ ഡയറക്ടര്‍ ജെ.സി. ഗോകുല്‍. ജെ.ബി ഉദ്ഘാടനം ചെയ്തു. ജെസിഐ പേരാമ്പ്ര സ്പൈസ് സിറ്റി പ്രസിഡന്റ് ജെ.സി അരുണ്‍ ജിത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പ്രവേശനോത്സവദിനത്തില്‍ ജെസിഐ പേരാമ്പ്ര സ്പൈസ് സിറ്റി കിഴിഞ്ഞാണ്യം എഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണ കിറ്റ് വിതരണം ചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങ് ജെസിഐ സോണ്‍ ഡയറക്ടര്‍ ജെ.സി. ഗോകുല്‍. ജെ.ബി ഉദ്ഘാടനം ചെയ്തു. ജെസിഐ പേരാമ്പ്ര സ്പൈസ് സിറ്റി പ്രസിഡന്റ് ജെ.സി അരുണ്‍ ജിത്ത് അധ്യക്ഷത വഹിച്ചു.

റിട്ട: പ്രധാനധ്യാപകന്‍ എന്‍.വി. ബാലകൃഷ്ണന്‍ ജെ.എസ്.ഐ.സോണ്‍ കോര്‍ഡിനേറ്റര്‍ ജെ.സി പ്രസൂണ്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്ന് പഠനോപകരണ കിറ്റ് വിതരണം നിര്‍വഹിച്ചു. വേണുഗോപാല്‍ പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം സി.എം.  സജു, പൗരസംരക്ഷണ വേദി ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജെസിഐ പേരാമ്പ്ര സ്പൈസ് സിറ്റി സെക്രട്ടറി ജെ.സി. അജുല്‍ കൃഷ്ണ വി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293852/jci-perambra-spice-city-distributed-study-material-kits)