---
title: "ശക്തമായ കാറ്റിലും മഴയിലും വീടിന് കേടുപാട് സംഭവിച്ചു"
english_title: "The house was damaged by strong winds and rain at kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293904/the-house-was-damaged-by-strong-winds-and-rain-at-kannatti"
published_at: "2025-06-03T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e86831ca15_aqwex.JPG"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും വീടിന് കേടുപാട് സംഭവിച്ചു

> **Lead Summary:** കന്നാട്ടി : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും വീടിന് കേടുപാട് സംഭവിച്ചു. വീടിന്റെ അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കന്നാട്ടി കോട്ടക്കുന്നുമ്മല്‍ ജാനുവിന്റെ വീടിനാണ് കനത്ത നാശം സംഭവിച്ചത്.

## Article Content

കന്നാട്ടി : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും വീടിന് കേടുപാട് സംഭവിച്ചു. വീടിന്റെ അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കന്നാട്ടി കോട്ടക്കുന്നുമ്മല്‍ ജാനുവിന്റെ വീടിനാണ് കനത്ത നാശം സംഭവിച്ചത്.

ന്യൂനമര്‍ദ്ദവും മഴക്കാലവും ഒന്നിച്ചെത്തിയതോടെ ഇതിനോടകം നിരവധി വീടുകള്‍ക്ക് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായിട്ടുണ്ട്. ശക്തമായ ചുഴലിക്കാറ്റിലാണ് നാശനഷ്ടമതികവും സംഭവിച്ചത്.

കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലാണ് വൃദ്ധയും വിധവയുമായ ഇവര്‍ തനിച്ചാണ് ഇവിടെ താമസിക്കുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വാര്‍ഡ് അംഗം സത്യവതി വീട് സന്ദര്‍ശിച്ചു. ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293904/the-house-was-damaged-by-strong-winds-and-rain-at-kannatti)