---
title: "സ്വാഗത സംഘം ഓഫീസ് തുറന്ന് മുസ്ലിം ലീഗ് ചരിത്ര പുസ്തക നിര്‍മ്മാണം"
english_title: "Welcome group opens office and produces Muslim League history books"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29408/welcome-group-opens-office-and-produces-muslim-league-history-books"
published_at: "2022-03-02T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f7d2c59876_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സ്വാഗത സംഘം ഓഫീസ് തുറന്ന് മുസ്ലിം ലീഗ് ചരിത്ര പുസ്തക നിര്‍മ്മാണം

> **Lead Summary:** ** പേരാമ്പ്ര: **നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന മുസ്ലിം ലീഗ് ചരിത്ര പുസ്തക നിര്‍മ്മാണത്തിന്റെ സ്വാഗത സംഘം ഓഫീസ് കല്ലോട് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനില്‍ ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന മുസ്ലിം ലീഗ് ചരിത്ര പുസ്തക നിര്‍മ്മാണത്തിന്റെ സ്വാഗത സംഘം ഓഫീസ് കല്ലോട് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനില്‍ ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

പ്രതിസന്ധി നിറഞ്ഞ കാലത്ത് ഹരിത പ്രസ്ഥാനത്തെ വളര്‍ത്താന്‍ ത്യാഗം സഹിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും സ്മരിക്കല്‍ അനിവാര്യമാണെന്നും അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, സെക്രട്ടറി സി.പി.എ അസീസ്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ആര്‍.കെ മുനീര്‍, ടി.കെ എ ലത്തീഫ്, പി.ടി അഷ്റഫ്, എസ്.കെ അസൈനാര്‍, മുഹമ്മദലി കോറോത്ത്, സി മമ്മു, സൗഫി താഴക്കണ്ടി, പുതുക്കുടി അബ്ദു റഹ്മാന്‍, കെ.ടി കുഞ്ഞമ്മദ്, പെരിഞ്ചേരി കുഞ്ഞമ്മദ്, പാളയാട്ട് ബഷീര്‍, അജ്‌നാസ് കാരയില്‍, എന്‍.കെ കുഞ്ഞിമുഹമ്മദ്, സി.കെ.സി ഇസ്മായില്‍, അബ്ദു വളാഞ്ഞി, സത്താര്‍ കീഴരിയൂര്‍, കെ.കെ റഫീഖ്, ശംസുദ്ധീന്‍ വടക്കയില്‍, സി.കെ ജറീഷ്, കെ.സി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29408/welcome-group-opens-office-and-produces-muslim-league-history-books)