---
title: "കേരളത്തില്‍ ഗുണ്ടാ രാജെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ "
english_title: "Thiruvanchoor Radhakrishnan is the goonda king in Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29410/thiruvanchoor-radhakrishnan-is-the-goonda-king-in-kerala"
published_at: "2022-03-02T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f81003d36f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കേരളത്തില്‍ ഗുണ്ടാ രാജെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 

> **Lead Summary:** **കൂട്ടാലിട: **കേരളത്തില്‍ ഗുണ്ടകളാണ് ഭരിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാണെന്നും കെ.പി.സി.സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു.

## Article Content

**കൂട്ടാലിട: **കേരളത്തില്‍ ഗുണ്ടകളാണ് ഭരിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാണെന്നും കെ.പി.സി.സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു.

കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പൊലീസിനു കഴിയുന്നില്ല.

വീട്ടില്‍ കിടന്നുറങ്ങുന്ന വരെ പോലും ഗുണ്ടകള്‍ തട്ടി കൊണ്ടുപോയി കൊലപ്പെടുത്തുകയാണ്. പൊലീസിന് നീതിബോധം നഷ്ടമായി പാര്‍ട്ടി ഓഫീസിലെ പാറാവുകാരെ പോലെയാണ് പൊലീസ് പെരുമാറുന്നത്.

യുദ്ധഭൂമിയായ ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കര്‍ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് പ്രസിഡന്റ് എം. ഋഷികേശന്‍, ടി.കെ. ചന്ദ്രന്‍, അശോകന്‍ എന്നിവര്‍ സംസാരിച്ചു. എ.പി. മുഹമ്മദ് ആദ്യ സംഭാവന നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29410/thiruvanchoor-radhakrishnan-is-the-goonda-king-in-kerala)