---
title: "ഉന്നത വിജയികളെ അനുമോദിച്ച് പ്രതിഭാ സംഗമം സംഘടിപ്പിച്ചു"
english_title: "A talent gathering was organized to felicitate the top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294137/a-talent-gathering-was-organized-to-felicitate-the-top-achievers"
published_at: "2025-06-04T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fdafc8ea17_akl.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ച് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **സ്പന്ദനം പീടികക്കണ്ടി മുക്കിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിച്ച് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **സ്പന്ദനം പീടികക്കണ്ടി മുക്കിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികളെ അനുമോദിച്ച് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന മികവഴക് പുരസ്‌കാരം നേടിയ അധ്യാപികയായ വി.കെ. വിന്‍സി, വി.കെ ഷിജി, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍, എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയം നേടിയവര്‍ എന്നിവര്‍ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി. രാജന്‍, വാര്‍ഡ് അംഗം ദീപ കേളോത്ത് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.

ഐ.പി. ഗോവിന്ദന്‍ നമ്പ്യാര്‍, റിന്‍ജു രാജ് എടവന, സ്‌നേഹ അമ്മാറത്ത്, പി.കെ. ഭവിതേഷ്, സ്‌നേഹ പീടികക്കണ്ടി, വി.കെ. വിന്‍സി, വി.കെ ഷിജി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294137/a-talent-gathering-was-organized-to-felicitate-the-top-achievers)