---
title: "ചാലുപറമ്പില്‍ മുക്കണ്ണുമ്മല്‍ റോഡ് ഗതാഗതത്തിനായ് തുറന്നുകൊടുത്തു"
english_title: "At Chaluparambil, Mukkannummal road was opened for traffic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29414/at-chaluparambil-mukkannummal-road-was-opened-for-traffic"
published_at: "2022-03-02T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f893096068_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചാലുപറമ്പില്‍ മുക്കണ്ണുമ്മല്‍ റോഡ് ഗതാഗതത്തിനായ് തുറന്നുകൊടുത്തു

> **Lead Summary:** ** പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചാലുപറമ്പില്‍ മുക്കണ്ണുമ്മല്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ചാലുപറമ്പില്‍ മുക്കണ്ണുമ്മല്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയില്‍ 4 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിര്‍മ്മിച്ചത്. 5-ാം വാര്‍ഡ് മെമ്പര്‍ അരവിന്ദാക്ഷന്‍ അദ്ധ്യക്ഷനായി.

16-ാം വാര്‍ഡ് മെമ്പര്‍ എന്‍.പി സത്യവതി, കെ ശ്രീധരന്‍, കെ അശോകന്‍, ജഗദീഷ്, കെ.പി ബാലകൃഷ്ണന്‍, ഷിത എന്നിവര്‍ സംസാരിച്ചു. മുന്‍ വാര്‍ഡ് മെമ്പര്‍ ഇ.സി ശാന്ത സ്വാഗതവും പി ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29414/at-chaluparambil-mukkannummal-road-was-opened-for-traffic)