---
title: "തുടര്‍ പഠനത്തിലെ മികവ് ജീവിത വിജയത്തിന്റെ നാഴികകല്ലാണ് ;രമേശ് കാവില്‍"
english_title: "Excellence in further studies is the cornerstone of success in life; Ramesh Kavil."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294158/excellence-in-further-studies-is-the-cornerstone-of-success-in-life-ramesh-kavil"
published_at: "2025-06-04T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683feed7a853c_PERAMBRA.JPG"
keywords: []
---

# തുടര്‍ പഠനത്തിലെ മികവ് ജീവിത വിജയത്തിന്റെ നാഴികകല്ലാണ് ;രമേശ് കാവില്‍

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ 64 വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ 64 വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.

ചടങ്ങ് രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട്്പി.സി ബാബു ആധ്യക്ഷത വഹിച്ചു. മികച്ച വിജയത്തിന് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പാള്‍ കെ.കെ ഷാജു കുമാറിനെയും, വിജയോത്സവം കണ്‍വീനര്‍ എം സുനിലിനെയും പിടിഎ കമ്മറ്റി പൊന്നാടയണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപകന്‍ സുനില്‍കുമാര്‍, എംപിടിഎ പ്രസിഡണ്ട് നിഷ, എം സുനില്‍, മനോജ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഷാജു കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് രശ്മി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294158/excellence-in-further-studies-is-the-cornerstone-of-success-in-life-ramesh-kavil)