---
title: "റേഷന്‍ വ്യാപാരി സംഗമവും പ്രതിഭാസംഗമവും "
english_title: "Ration Traders' Gathering and Performance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294174/ration-traders-gathering-and-performance"
published_at: "2025-06-04T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ff8e14d2ca_NEWS3.JPG"
keywords: []
---

# റേഷന്‍ വ്യാപാരി സംഗമവും പ്രതിഭാസംഗമവും 

> **Lead Summary:** മേപ്പയ്യൂര്‍ : ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ മേപ്പയൂര്‍ ഫര്‍ക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരി സംഗമവും ഈ വര്‍ഷത്തെ എസ്എസ് സി, പ്ലസ്ടു, എല്‍എസ്എസ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

## Article Content

മേപ്പയ്യൂര്‍ : ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ മേപ്പയൂര്‍ ഫര്‍ക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരി സംഗമവും ഈ വര്‍ഷത്തെ എസ്എസ് സി, പ്ലസ്ടു, എല്‍എസ്എസ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

പരിപാടി എകെ ആര്‍ ആര്‍ ഡി എ കൊയിലാണ്ടി താലൂക് ട്രഷറര്‍ മാലേരി മൊയ്തു ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍ പുളിയുള്ളതില്‍ മുഖ്യ അതിഥിയായി. ചടങ്ങില്‍ ഫര്‍ക്ക ചെയര്‍മാന്‍ എ.കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ടി. സുഗതന്‍, പി. ജാഫര്‍, വേണുഗോപാല്‍, ലതീഷ്, പി. എം മോളി, സുധാകരന്‍, രാമചന്ദ്രന്‍ കല്‍പ്പത്തൂര്‍, ടി.എം ദേവാനന്ദ, ഉന്നത വിജയികളായ എസ് വാസ് ധനജ്ഞവ്, എ. എന്‍ ആദിത്യ, എന്‍.എസ് അമാന, ഐഹാ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294174/ration-traders-gathering-and-performance)