---
title: "വന്മുകം- എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ശ്രദ്ധേയമായി"
english_title: "The entrance ceremony at Vanmukam-Elambilad MLP School was remarkable."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294180/the-entrance-ceremony-at-vanmukam-elambilad-mlp-school-was-remarkable"
published_at: "2025-06-04T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840003b8ca34_VAKAMOLI.JPG"
keywords: []
---

# വന്മുകം- എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ശ്രദ്ധേയമായി

> **Lead Summary:** **ചിങ്ങപുരം**: വന്മുകം-എളമ്പിലാട് എംഎല്‍പിസ്‌കൂളില്‍ വിവിധ പരിപാടികളോടെപ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ടി.എം.രജുല പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ചിങ്ങപുരം**: വന്മുകം-എളമ്പിലാട് എംഎല്‍പിസ്‌കൂളില്‍ വിവിധ പരിപാടികളോടെപ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ടി.എം.രജുല പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക എന്‍.ടി.കെ സീനത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത മജീഷ്യന്‍ കെ.കെ.കടത്തനാട് മാജിക് ഷോ അവതരിപ്പിച്ചു. മുന്‍ പ്രധാനാധ്യാപകന്‍ വീക്കുറ്റിയില്‍ രവി നവാഗതര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. പി.കെ. അബ്ദുറഹ്‌മാന്‍, വി.ടി.ഐശ്വര്യ, അശ്വതി വിശ്വന്‍, ഇസ്മയില്‍ കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294180/the-entrance-ceremony-at-vanmukam-elambilad-mlp-school-was-remarkable)