---
title: "കുറത്തിപ്പാറ പാലം പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ സില്‍ക്ക് അധികൃതരുടെ സന്ദര്‍ശനം "
english_title: "Silk officials visit Kurathipara bridge to assess progress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29425/silk-officials-visit-kurathipara-bridge-to-assess-progress"
published_at: "2022-03-02T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f9de649f42_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കുറത്തിപ്പാറ പാലം പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ സില്‍ക്ക് അധികൃതരുടെ സന്ദര്‍ശനം 

> **Lead Summary:** **ചെമ്പനോട**: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട കുറത്തിപ്പാറയെയും മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെന്റര്‍ മുക്കിനെയും ബന്ധിപ്പിക്കുന്ന കടന്തറ പുഴയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്താനാണ് അധികൃതര്‍ സന്ദര്‍ശിച്ചത്.

## Article Content

**ചെമ്പനോട**: ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട കുറത്തിപ്പാറയെയും മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് സെന്റര്‍ മുക്കിനെയും ബന്ധിപ്പിക്കുന്ന കടന്തറ പുഴയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്താനാണ് അധികൃതര്‍ സന്ദര്‍ശിച്ചത്.

ടി.പി.രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 99 ലക്ഷം രൂപ അനുവദിച്ച പാലം നിര്‍മാണം ഏറ്റെടുത്തത് സില്‍ക്ക് ആണ്. സിസ്റ്റര്‍ ലിനിയുടെ വീടിനു സമീപത്താണ് പാലം യാഥാര്‍ഥ്യമാകുന്നത്.

സില്‍ക്ക് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, പഞ്ചായത്ത് അംഗം ലൈസ് ജോര്‍ജ് കമ്മിറ്റി, ചെയര്‍മാന്‍ ആവള ഹമീദ്, ബേബി കാപ്പുകാട്ടില്‍, കെ.സി.സൈനുദ്ദീന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29425/silk-officials-visit-kurathipara-bridge-to-assess-progress)