---
title: "ചേനോളി രാജീവ് രത്‌നസൗഹൃദ കൂട്ടായ്മയുടെ ആദരവ്"
english_title: "Chenoli Rajeev Ratna Friendship Fellowship Respect"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29428/chenoli-rajeev-ratna-friendship-fellowship-respect"
published_at: "2022-03-02T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621fa339c3c3e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചേനോളി രാജീവ് രത്‌നസൗഹൃദ കൂട്ടായ്മയുടെ ആദരവ്

> **Lead Summary:** **പേരാമ്പ്ര: **രാജീവ് രത്‌നസൗഹൃദ കൂട്ടായ്മ ചേനോളിയുടെ ആറാമത് യോഗം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡണ്ട് പി.എം പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **രാജീവ് രത്‌നസൗഹൃദ കൂട്ടായ്മ ചേനോളിയുടെ ആറാമത് യോഗം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡണ്ട് പി.എം പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.പ്രദീപന്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ രാജീവ് രത്‌നസൗഹൃദ കൂട്ടായ്മയുടെയും നങ്ങാറത്ത് ഭാഗം സിയുസി യുടെയും പ്രസിഡണ്ടുമായ സുരേഷ് മായഞ്ചേരിയെ ആദരിച്ചു.

രാജീവ് രത്‌ന സൗഹൃദ കൂട്ടായ്മയുടെ ആദരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി.എം പ്രകാശനും എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.പ്രദീപനും ചേര്‍ന്ന് ഉപഹാരം നല്‍കി.

ദീപേഷ് തുമ്പക്കണ്ടി അദ്ധ്യക്ഷനായി. രമേശന്‍ പനമ്പ്രക്കണ്ടി, രഞ്ജിത്ത് തുമ്പക്കണ്ടി എന്നിവര്‍ സംസാരിച്ചു. സുരേഷ് മായഞ്ചേരി സ്വാഗതവും ശ്രീലേഷ് നങ്ങാത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29428/chenoli-rajeev-ratna-friendship-fellowship-respect)