---
title: "പേരാമ്പ്രയിലെ ചിത്രകാരന്‍മാര്‍ പ്രതിഷേധ ചിത്ര സംഗമം നടത്തി"
english_title: "Painters in Perambra staged a protest painting meet "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29437/painters-in-perambra-staged-a-protest-painting-meet"
published_at: "2022-03-02T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621fb5c988489_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്രയിലെ ചിത്രകാരന്‍മാര്‍ പ്രതിഷേധ ചിത്ര സംഗമം നടത്തി

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയിലെ ചിത്രകാരന്‍മാര്‍ പ്രതിഷേധ ചിത്ര സംഗമം നടത്തി. റഷ്യ - യുക്രൈന്‍ യുദ്ധപാശ്ചാത്തലത്തില്‍ ആ നാട്ടിലെയും ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലെയും സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പ്രതിഷേധവുമായി പേരാമ്പ്രയിലെ ചിത്രകാരന്‍മാര്‍ പ്രതിഷേധ ചിത്ര സംഗമം നടത്തി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയിലെ ചിത്രകാരന്‍മാര്‍ പ്രതിഷേധ ചിത്ര സംഗമം നടത്തി. റഷ്യ - യുക്രൈന്‍ യുദ്ധപാശ്ചാത്തലത്തില്‍ ആ നാട്ടിലെയും ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലെയും സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പ്രതിഷേധവുമായി പേരാമ്പ്രയിലെ ചിത്രകാരന്‍മാര്‍ പ്രതിഷേധ ചിത്ര സംഗമം നടത്തി.

യുദ്ധങ്ങള്‍ക്ക് ഒരു പാട് കാരണങ്ങള്‍ വിശദീകരിക്കുവാനും ന്യായീകരിക്കുവാനും പലരുമുണ്ടാകുമ്പോള്‍ യുദ്ധക്കെടുതികള്‍ക്കെതിരെ ഏത് കാലത്തും കലാകാരന്‍മാര്‍ മുന്നിലുണ്ടായിരുന്നെന്ന് ചിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടു.

ഫ്രാന്‍സിസ്‌കോഗോയയുടെ തേര്‍ഡ് ഓഫ് മേയ്, മാനേയുടെ ദ ബാറ്റില്‍ ഓഫ് ദ ബര്‍സാ ആന്റ് അലാബാമ, പിക്കാസോയുടെ ഗൂര്‍ണിക്ക എന്നിങ്ങനെ ധാരാളം യുദ്ധ പാശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ യുദ്ധത്തിന്റെ എല്ലാ പൊള്ളത്തരങ്ങളെയും ദുരന്തങ്ങളെയും വരച്ചുകാണിച്ച കലാസൃഷ്ടികളാണെന്നും അവര്‍ പറഞ്ഞു.

പേരാമ്പ്രയിലെ ചിത്രകാരന്‍മാരുടെ സംഘടനയായ ദ ക്യാമ്പിന്റെ നേതൃത്വത്തില്‍ രഞ്ജിത്ത് പട്ടാണിപ്പാറ, സി.കെ. കുമാരന്‍, ആര്‍ബി, അഭിലാഷ് തിരുവോത്ത്, ബഷീര്‍ ചിത്രകൂടം, കെ.സി. രാജീവന്‍, ബാബു പുറ്റംപൊയില്‍, ലിതേഷ് കരുണാകരന്‍ ,ദീപേഷ് സ്മൃതി, ദിനേഷ് നക്ഷത്ര തുടങ്ങി പത്തോളം ചിത്രകാരന്‍മാര്‍ യുദ്ധവിരുദ്ധ ചിത്രങ്ങള്‍ രചിച്ച് പ്രതിഷേധ പരിപാടിയില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29437/painters-in-perambra-staged-a-protest-painting-meet)