---
title: "നൊച്ചാട് വലിയപറമ്പ് എസ്സ്‌സി കോളനിയോടുള്ള അവഗണന: കോളനി നിവാസികള്‍ പ്രക്ഷോഭത്തിലേക്ക് "
english_title: "Neglect of Nochchad Valiyaparambu SCC Colony: Colony Residents Go on Aggression"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29438/neglect-of-nochchad-valiyaparambu-scc-colony-colony-residents-go-on-aggression"
published_at: "2022-03-03T05:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220036e5abd0_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നൊച്ചാട് വലിയപറമ്പ് എസ്സ്‌സി കോളനിയോടുള്ള അവഗണന: കോളനി നിവാസികള്‍ പ്രക്ഷോഭത്തിലേക്ക് 

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ വലിയപറമ്പ് എസ്സ്‌സി കോളനിയോടുള്ള അവഗണനക്കെതിരെ കോളനി നിവാസികള്‍ സമരത്തിനൊരുങ്ങുന്നു.

## Article Content

** പേരാമ്പ്ര:** നൊച്ചാട് ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ വലിയപറമ്പ് എസ്സ്‌സി കോളനിയോടുള്ള അവഗണനക്കെതിരെ കോളനി നിവാസികള്‍ സമരത്തിനൊരുങ്ങുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ പല വീടുകളിലും ലഭ്യമായിട്ടില്ല എന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 35 കുടുംബങ്ങള്‍ താമസിച്ചുവരുന്ന വലിയപറമ്പ് കോളനിയില്‍ കുടി വെള്ളം, തൊഴില്‍, വീട്, കക്കൂസ് എന്നിങ്ങനെ ഒഴിച്ചുകൂടാത്ത ആവശ്യങ്ങള്‍ ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളൂ.

ഈ ആവശ്യങ്ങള്‍ പലതവണഅധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയായില്ല എന്നും കോളനി നിവാസികള്‍ പറയുന്നു. 2012 തൊഴില്‍ കേന്ദ്രം ഇവിടെ നിര്‍മ്മിച്ചെങ്കിലും 10 വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍ സംരഭം തുടങ്ങാന്‍ അധികൃതര്‍ തയ്യാറായില്ല.

ഏഴു വര്‍ഷം മുന്‍്പ് നിര്‍മ്മിച്ച സാംസ്‌കാരിക നിലയവും ഉദ്ഘാടനം ചെയ്യപ്പെടാതെ കിടക്കുകയാണ്. 2018ല്‍ പട്ടികജാതി/വര്‍ഗ്ഗ കോള നികളില്‍ താമസിച്ചുവരുന്ന കുടുംബങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നല്‍കിവരുന്ന ഫണ്ടിന്റെ ഭാഗമായി 50 ലക്ഷം രൂപ ടി.പി രാമകൃഷ്ണന്‍ ശ്രമഫലമായി കോളനിക്കു ലഭിച്ചിരുന്നു.

ഫണ്ട് നിര്‍മ്മിതി കേന്ദ്രത്തെ ഏല്‍പ്പിച്ചുകൊണ്ട് കോളനിയിലെ കുടുംബങ്ങള്‍ക്ക് വീട് റിപ്പയര്‍ ചെയ്യുന്നതിനും, കുടിവെള്ളം, കോളനിയിലേക്കുള്ള രണ്ട് നടപ്പാതകള്‍, കോളനി കുടുംബാംഗങ്ങളുടെ വീടിന്റെ സുരക്ഷക്കുവേണ്ടിയുള്ള മതില്‍, സാംസ്‌കാരിക നിലയത്തില്‍ ഷീറ്റ് ഇടല്‍, കേ വിരിക്കല്‍, തൊഴില്‍ കേന്ദ്രത്തിന്റെ ചുറ്റുമതില്‍, കക്കൂസ് എന്നിങ്ങനെയായിരുന്നു 50 ലക്ഷ ത്തില്‍ അടങ്ങിയിട്ടുള്ളത്.

എന്നാല്‍ 11 വീടിന്റെ പണി തുടങ്ങുകയും 6 വീടിന്റെ പണി തീര്‍ക്കുകയും 5 വീട് ഭാഗി കമായി പണി ചെയ്യുകയും മാത്രമാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ചെയ്തിട്ടുള്ളത്.

ബാക്കി വരുന്ന 10 കുടുംബത്തിന്റെ വീട് പണി ചെയ്യാന്‍ ഫണ്ട് റീ എസ്റ്റേറ്റ്‌മെന്റിന് കൊടുത്തിട്ടുണ്ട് എന്നും 6 മാസത്തിനുള്ളില്‍ വരുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

മാര്‍ച്ച് 31 ന് മുന്‍പ് പണി തീര്‍ക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് 25.2 2022 ന് ഷീറ്റ് ഇടുന്നതിനുവേണ്ടി മണ്ണില്‍ ചെറിയ കുഴി എടുത്ത് ഷീറ്റിടാന്‍ ശ്രമം നടന്നിരുന്നു. പൈപ്പ് മണ്ണിന കത്ത് കുഴിച്ചിടുന്നത് ശരിയായ പണിയല്ലെന്നും അത് ഗുണകരമല്ലെന്നും ഞങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ പണി നിര്‍ത്തി പോവുകയാണ് ഉണ്ടായത്.

50 ലക്ഷം ഫണ്ട് ചിലവഴിക്കുന്ന പ്രവര്‍ത്തി, ഒരു എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ പോവുമല്ല ചെയ്യുന്നത്. പട്ടികജാതി/വര്‍ഗ്ഗവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഗവണ്‍മെന്റ് അലോട്ട്‌മെന്റ് ചെയ്യുന്ന ഫണ്ടുകള്‍ 10% പോലും ഇവര്‍ക്കുവേണ്ടി ചിലവഴിക്കാതെ ദുരുപയോഗം ചെയ്യുകയും, കൊള്ളയടിക്കുകയും ചെയ്യുന്നതായി നിരവധി വാര്‍ത്തകള്‍ വന്നിട്ടും ബന്ധപ്പെട്ടവര്‍ ഇത്തരക്കാരെ താക്കീതു ചെയ്യുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

ഏകദേശം 150 വിദ്യാര്‍ത്ഥികള്‍ താമസിച്ചുവരുന്ന കോളനി അടങ്ങുന്ന സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കുന്നതിന് ഒരു കളിസ്ഥലം പോലുമില്ല. നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു.

കോളനിയോടുള്ള അവഗണന തുടര്‍ന്നാല്‍ പ്രത്യക്ഷസമരം സംഘടിപ്പിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ പറഞ്ഞു. വലിയ പറമ്പില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ കോളനി കമ്മിറ്റി പ്രസിഡന്റ് വി.പി. ബാലന്‍, സെക്രട്ടറി വി.പി. അനീഷ്, കെ.എം ഗോപാലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29438/neglect-of-nochchad-valiyaparambu-scc-colony-colony-residents-go-on-aggression)