---
title: "പരിസ്ഥിതി ദിനത്തില്‍ ഹരിത കര്‍മസേനാഗംങ്ങള്‍ക്ക് ആദരവൊരുക്കി കല്‍പത്തൂര്‍ എയുപി സ്‌കൂള്‍"
english_title: "Kalpattur AUP School pays tribute to green activists on Environment Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294428/kalpattur-aup-school-pays-tribute-to-green-activists-on-environment-day"
published_at: "2025-06-05T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841494d46843_KALPATT.JPG"
keywords: []
---

# പരിസ്ഥിതി ദിനത്തില്‍ ഹരിത കര്‍മസേനാഗംങ്ങള്‍ക്ക് ആദരവൊരുക്കി കല്‍പത്തൂര്‍ എയുപി സ്‌കൂള്‍

> **Lead Summary:** **കല്‍പത്തൂര്‍ **:പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കല്‍പത്തൂര്‍ എയുപി സ്‌കൂളില്‍ ഹരിത കര്‍മസേനാഗംങ്ങള്‍ക്ക് ആദരവ് നല്‍കി. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ഹരിത കര്‍മസേനാഗങ്ങളായ അനിത പൂവറ്റക്കണ്ടി, ഉഷ കോറോത്ത് തുടങ്ങിയവര്‍ക്കാണ് ആദരവ് നല്‍കിയത്.

## Article Content

**കല്‍പത്തൂര്‍ **:പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കല്‍പത്തൂര്‍ എയുപി സ്‌കൂളില്‍ ഹരിത കര്‍മസേനാഗംങ്ങള്‍ക്ക് ആദരവ് നല്‍കി. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ ഹരിത കര്‍മസേനാഗങ്ങളായ അനിത പൂവറ്റക്കണ്ടി, ഉഷ കോറോത്ത് തുടങ്ങിയവര്‍ക്കാണ് ആദരവ് നല്‍കിയത്.

സ്‌കൂള്‍ പ്രധാനാധ്യാപിക കെ.സുഷമ പൊന്നാട അണിയിച്ചു. പരിസ്ഥിതി ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ എന്‍.വിഥുല, പി. പ്രബിജ, കെ.പി. ആശിറ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294428/kalpattur-aup-school-pays-tribute-to-green-activists-on-environment-day)