---
title: "പരിസ്ഥിതി ദിനം; ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു"
english_title: "Environment Day; Reels competition organized by the Block Panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294430/environment-day-reels-competition-organized-by-the-block-panchayath"
published_at: "2025-06-05T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68414b8f872c8_pari.jpg"
keywords: []
---

# പരിസ്ഥിതി ദിനം; ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി എന്റെ വീട്ടിലെ ഔഷധ സസ്യം എന്ന പേരില്‍ ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു.

## Article Content

പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി എന്റെ വീട്ടിലെ ഔഷധ സസ്യം എന്ന പേരില്‍ ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു.

5 മുതല്‍ 12 വയസ്സ് വരെയുള്ള പ്രായമുള്ള കുട്ടികള്‍ക്ക് ഈ മത്സരത്തിന്റെ ഭാഗമാകാം. ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍ അവയുടെ വീടുകളിലും മറ്റുമുള്ള ഉപയോഗ രീതികള്‍ ഒക്കെ വീഡിയോയില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.പരമാവധി ദൈര്‍ഘ്യം : 2 മിനുട്ട്. കുട്ടിക്ക് തനിച്ച് അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കുന്ന രീതിയിലോ ഔഷധസസ്യങ്ങളെ പരിചയപ്പെടുത്താവുന്നതാണ്. റീല്‍ അയക്കുന്ന സമയത്ത് കൂടെ കുട്ടിയുടെ പേര്, വയസ്സ്, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ പ്രത്യേകം എഴുതുവാന്‍ ശ്രദ്ധിക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കേണ്ടതാണ്.

നിങ്ങളുടെ റീലുകള്‍ *7559916558- കനിക സുരേഷ് * എന്ന നമ്പറില്‍ അയക്കുക. റീല്‍സ് അയക്കേണ്ട അവസാന തീയതി - 12/06/2025. ഏറ്റവും മികച്ച 2 റീല്‍സിന് ആകര്‍ഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294430/environment-day-reels-competition-organized-by-the-block-panchayath)