---
title: "നേന്ത്രവാഴ കര്‍ഷകര്‍ക്ക് അടിയന്തിര സഹായം എത്തിക്കണം. കര്‍ഷക കോണ്‍ഗ്രസ്."
english_title: "Urgent assistance should be provided to banana farmers. Farmers' Congress."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294454/urgent-assistance-should-be-provided-to-banana-farmers-farmers-congress"
published_at: "2025-06-05T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684158e17473e_Vaya.JPG"
keywords: []
---

# നേന്ത്രവാഴ കര്‍ഷകര്‍ക്ക് അടിയന്തിര സഹായം എത്തിക്കണം. കര്‍ഷക കോണ്‍ഗ്രസ്.

> **Lead Summary:** **ചെറുവണ്ണൂര്‍**: കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന് കുലച്ച നേന്ത്രവാഴകളാണ് നശിച്ചത്. ബേങ്കുകളില്‍ നിന്നും ലോണ്‍ എടുത്തും മറ്റും കൃഷി ചെയ്ത കര്‍ഷകര്‍ വളരെയധികം ദുരിതം അനുഭവിക്കുകയാണ്.

## Article Content

**ചെറുവണ്ണൂര്‍**: കഴിഞ്ഞ ഏതാനും ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന് കുലച്ച നേന്ത്രവാഴകളാണ് നശിച്ചത്. ബേങ്കുകളില്‍ നിന്നും ലോണ്‍ എടുത്തും മറ്റും കൃഷി ചെയ്ത കര്‍ഷകര്‍ വളരെയധികം ദുരിതം അനുഭവിക്കുകയാണ്.

സ്‌ക്കൂള്‍ തുറന്ന സമയത്ത് കുട്ടികളെ പഠിപ്പിക്കുന്നതും നിത്യചിലവ് നടക്കുന്നതും വാഴ കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ്. കര്‍ഷര്‍ക്ക് നേരിട്ട കൃഷി നഷ്ടത്തിന് ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം കര്‍ഷക കോണ്‍ഗ്രസ് സമരത്തിന് നേതൃത്വം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കൃഷി സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകരില്‍ നിന്നും നഷ്ടത്തെ കുറിച്ച് ചോദിച്ചറിഞ്ഞ കര്‍ഷക കോണ്‍ഗ്രസ്ടി.പി.നാരായണന്‍, വി.ദാമോദരന്‍, പട്ടയാട്ട് അബ്ദുള്ള, പി.പി.ഗോപാലന്‍ തുടങ്ങിയവര്‍ ബന്ധപ്പെട്ടവരോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2021 മുതല്‍ സംഭവിച്ച കൃഷി നഷ്ടത്തിന്റെ നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ലന്നും കര്‍ഷകര്‍ കര്‍ഷക കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294454/urgent-assistance-should-be-provided-to-banana-farmers-farmers-congress)